• AUTHOR - പോള്‍ തേലക്കാട്ട്

    നന്മയും തിന്മയും തമ്മിലുള്ള നിശബ്ദയുദ്ധത്തെ അസാധാരണമായ വഴക്കം കൊണ്ടും അതിലും അസാധാരണമായ മനോവിജ്ഞാനം കൊണ്ടും അനുഗൃഹീതമാക്കിയ നോവല്‍. തത്ത്വശാസ്ത്രത്തിലുള്ള ഗ്രന്ഥകാരന്‍റെ അവഗാഹം ഈ നോവലിന് ഭദ്രമായ അടിത്തറയാവുന്നു.
  • AUTHOR- ജോര്‍ജ് തുണ്ടത്തില്‍

    ചടുലമായ ആഖ്യാനം കൊണ്ട് ഹൃദ്യമായ വായന നിലനിര്‍ത്തുന്ന നോവല്‍. വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍ ഈ നോവലിനെ പ്രകാശം പ്രസരിപ്പിക്കുന്നു എന്ന് സാനുമാഷ് അവതാരികയില്‍ പറഞ്ഞിരിക്കുന്നു. സംഭവ്യതാ ബോധത്തിന് ഉലച്ചില്‍ ഉണ്ടാകാത്തരീതിയില്‍ ഇതിവൃത്തം സംവിധാനം ചെയ്തിരിക്കുന്നു എന്നത് ഈ നോവലിന്‍റെ പ്രശംസാര്‍ഹമായ ഗുണമാണ്.
  • AUTHOR- കെ.പി. ചിദംബരന്‍

    മനുഷ്യന്‍റെ ഒറ്റപ്പെടലിന്‍റെ വേദന ചിദംബരന്‍റെ നോവലില്‍ ചിത്രീകരിക്കുന്നുണ്ട്. സ്വന്തം മണ്ണാണ് ഇതെന്നും ഇവിടെ നിന്നും തന്നെ പറിച്ചു മാറ്റണമെന്ന ആവശ്യത്തിനു മുന്നില്‍ കീഴടങ്ങുവാന്‍ തീരുമാനിച്ചിട്ടില്ലെന്നും നോവലിലെ മുഖ്യകഥാപാത്രം തന്നെ പറയുന്നു. പുതിയ കാലത്തിന്‍റെ അനുഭവിപ്പിക്കലാണ് ഈ നോവല്‍.
  • AUTHOR - സി.ആര്‍ രാജന്‍

    ബൈബിളും പാരമ്പര്യവും  ചരിത്രവും ഇടകലരുന്ന ആശ്ചര്യകരവും വ്യത്യസ്തവുമായ വായനാനുഭവം പകര്‍ന്നു തരുന്ന നോവല്‍

  • ടോള്‍സ്റ്റോയിയുടെ അസാധാരണ ജീവിതകഥ നോവല്‍രൂപത്തില്‍
  • AUTHOR- കെ.പി. ചിദംബരന്‍

    പുരാണങ്ങളെ ഇഴകീറി പഠിച്ചും ഉദ്ഖനന0  ചെയ്തും സത്യത്തെ വിശകലനം ചെയ്തും കെ.പി. ചിദംബരന്‍ സ്വരൂപിച്ചെടുത്ത യുക്തിസഹമായ ചരിത്രമാണ് ഈ പുസ്തകം.ഇന്ത്യയിലെ ദളിതരും മറ്റും അനുഭവിച്ചകൊണ്ടിരിക്കുന്ന കൊടിയ പീഢനങ്ങളെ പറ്റി പ്രതിപാദിച്ചിരിക്കുന്നു ഈ പുസ്തകം.
  • അനുപമമായ വായനാനുഭവം പകരുന്ന സ്ത്രീകളുടെ ലോകങ്ങള്‍ അനാവരണം ചെയ്യുന്ന നോവല്‍
  • AUTHOR- കുണ്ടനി മുഹമ്മദ്

    മലയാളത്തിന് അത്രമേല്‍ പരിചയമില്ലാത്ത സാമൂഹ്യപരിസരങ്ങളും കഥാപാത്രങ്ങളും നവവായനാനുഭവം നല്‍കുന്ന നോവല്‍.

Title

Go to Top