-
AUTHOR - ടി.കെ.സി. വടുതല
ടി.കെ.സി. വടുതലയുടെ തെരഞ്ഞെടുത്ത കഥകളിലോ മറ്റു സമാഹാരങ്ങളിലോ ഇടം കിട്ടാതെ പോയ രചനകളാണ്, അപ്രകാശിത സൃഷ്ടികളാണ് ഈ കൃതി. മലയാള ചെറുകഥയിലെ നവോത്ഥാനകാലത്തിന്‍റെ തൊട്ട് പിന്‍തുടര്‍ച്ചകാരനും നേരവകാശിമായിരുന്ന രാജ്യസഭാംഗമായിരുന്ന ടി.കെ.സി. വടുതല. അദ്ദേഹത്തിന്‍റെ ജീവിതകാലത്ത് പ്രസിദ്ധീകരിക്കാത്ത പതിനൊന്ന് കഥകളും ഒരു ഗദ്യകവിതയും ചേര്‍ന്ന സമാഹാരം. -
AUTHOR - ഷാനവാസ് എം.എ
കഴിഞ്ഞ കാല അടിയന്തരാവസ്ഥകളുടെയും അടിച്ചമര്‍ത്തലുകളുയെയും കാരണങ്ങള്‍ ഇന്നും പൂര്‍വ്വാധികം ശക്തിയായി തുടരുക മാത്രമല്ല, കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുകയുമാണ്. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി പ്രശസ്തരുടെ ലേഖനങ്ങളും അന്നത്തെ പത്രങ്ങളുടെ നിലപാടുകളും വ്യക്തമാക്കുന്ന പുസ്തകം. -
AUTHOR - ജോസഫ് പൊള്ളയില്‍
മാനവിക മൂല്യങ്ങള്‍ക്ക് അപചയം സംഭവിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് സാമൂഹികപ്രതിബദ്ധതയും ധാര്‍മ്മികമൂല്യങ്ങളും ദൈവസ്നേഹവും പ്രതിഫലിപ്പിക്കുന്ന ആറ് ഏകാങ്കങ്ങള്‍. വികലവും ചപലവുമായ രചനകള്‍കൊണ്ട് നാടകലോകം കാര്‍മേഘാവൃതമാകുന്ന ഈ യുഗത്തില്‍ ഭാഷാലാളിത്യത്തിന്‍റെയും ആശയസുതാര്യതയുടെയും പ്രഭ ചൊരിയുന്ന ഈ നാടകങ്ങള്‍ ആസ്വാദക മനസ്സുകള്‍ക്ക് സമര്‍പ്പിക്കുന്നു. -
AUTHOR - കെ.എം. റോയ്
അയോദ്ധ്യയിലെ രാമന്‍ ചരിത്രപുരുഷനല്ലെന്നും തന്‍റെ രാമരാജ്യം ദൈവരാജ്യമാണെന്നുമുള്ള ഗാന്ധിജിയുടെ ചിന്തയെ അവലംബിച്ചുകൊണ്ട് ഇന്ത്യ ചരിത്രത്തെ ആകെ പരിശോധിച്ച് സ്വാഭിപ്രായങ്ങളെ മലര്‍ക്കെ തുറന്ന് ധീരതയോടെ ലേഖകന്‍ അവതരിപ്പിച്ചിരിക്കുന്നു. വര്‍ഗ്ഗീയതയുടെ സ്പര്‍ശമില്ലാത്ത, ഏതിനം വര്‍ഗ്ഗീയതയേയും ആത്മീയമായ ആധികാരികതയോടെ എതിര്‍ക്കുന്ന കെ.എം റോയിയുടെ വായിച്ചിരിക്കേണ്ട ലേഖനങ്ങള്‍. -
AUTHOR - തോമസ് ജോസഫ്
മലയാളികളുടെ കാലത്തിനും അവസ്ഥാവിശേഷത്തിനും അലൗകികങ്ങളായ അടിക്കുറിപ്പുകളെഴുതുന്ന തോമസ് ജോസഫിന്‍റെ നോവലെറ്റുകള്‍. നരേന്ദ്രപ്രസാദിനെ പോലെ തോമസിന്‍റെ കഥകളുടെ അസാധാരണവ്യക്തിത്വവും പ്രതിഭയും തിരിച്ചറിഞ്ഞ അപൂര്‍വം ചിലര്‍ കേരളത്തിലുണ്ട് എന്നതുപോലെയുള്ള ചെറു നന്മകള്‍ ഞാന്‍ തിരിച്ചറിയുന്നു എന്ന് അവതാരികയില്‍ സക്കറിയ. -
AUTHOR - പ്രെഫ. ആന്‍റണി ഐസക്
എത്രപേര്‍ എഴുതിയാലും അവസാനിക്കാത്ത ഒരു മഹാത്ഭുതമാണ് ഈ ദ്വിതീയക്രിസ്തുവിന്‍റെ ജീവിതം. അദ്ദേഹത്തിന്‍റെ സ്നേഹവിപ്ലവം ഇപ്പോഴും തുടരുകയാണ്. എന്തുകൊണ്ട് ഫ്രാന്‍സിസ് അസ്സീസ്സിയെ കുറിച്ച് മറ്റൊരു ജീവചരിത്രമെന്ന ചോദ്യത്തിന്‍റെ ഉത്തരമാണ് ഈ ഗ്രന്ഥം. അനേകം പേര്‍ എഴുതിയിട്ടുണ്ടെങ്കിലും വളരെ വിശദമായ പഠനവിഷമാക്കി ഫ്രാന്‍സിസ് അസ്സീസിയെ വിലയിരുത്തുന്നു പ്രൊഫ. ആന്‍റണി ഐസക്. -
AUTHOR - സെബാസ്റ്റ്യന്‍ പള്ളിത്തോട്
കുന്തിരിക്കം മണക്കും കത്തോലിക്കാ അള്‍ത്താരയുടെ വേദനയുടെ വേറിട്ടൊരു കഥയാണ് സെബാസ്റ്റ്യന്‍ പള്ളിത്തോട് പ്രശംസനീയമാം വിധം മലയാളസാഹിത്യത്തിന് കാഴ്ചവെച്ചിരിക്കുന്നത്.ൂപാ മോൂപദതഗമ ൈപദ ഗേ ലദൂ ോ ീാനദതഹൂഗദലോീബ ഗേ തഗനഗലു ഗല സദീൂോത േഗല എന്ന പ്രസിദ്ധമായ വാക്യത്തെ അനുസ്മരിപ്പിക്കുന്ന ആഞ്ഞൂസ്ദേയി മലയാള നോവലിന് തികച്ചും അപരിചിതമായ ഒരു അനുഭവലോകം ആവിഷ്കരിക്കുന്നു.<> -
AUTHOR - മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍
കേരള ടൈംസിലെ തന്‍റെ ഔദ്യോഗിക ജീവിതവും ചിന്തകളും തുറന്നുപറയുന്നു പത്രാധിപനും പുരോഹിതനുമായ ഫാ. മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍. അദ്ദേഹത്തിന്‍റെ ജീവിതം ഒരു കാലഘട്ടത്തിന്‍റെ ചരിത്രമാണ്. കേരളത്തിലെ പത്രങ്ങളെ കുറിച്ച് അന്വേഷിക്കുന്നവര്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും സഹായകമാകുന്ന ഗ്രന്ഥം. -
AUTHOR - മനോജ് മാതിരപ്പള്ളി
രാവും പകലും വനത്തിനുള്ളിലെ ഓരോ നിമിഷവും മറക്കാനാവാത്ത അനുഭവങ്ങളുടേതാണ്. ഇത് തേടി പൂര്‍വ്വികമായ ഒരു ജ്ഞാനബോധവുമായി മഹായാനം നടത്തുന്നവരുടെ കൂടിചേരലാണ് ഈ പുസ്തകം. ജീവിതത്തിന്‍റെ ചുഴിത്തിരിവുകളില്‍ പെട്ട് വനത്തില്‍ അകപ്പെട്ടു പോകുകയും കാടിനെയും കാട്ടുമൃഗങ്ങളെയും മുറിവേല്പിക്കുകയും കടകത്താളത്തെ ഭയപ്പെടുകയും ചെയ്യുന്ന ചിലരുടെ അനുഭവക്കുറിപ്പുകളും ഒപ്പമുണ്ട്. -
Out of stock
AUTHOR - ഷാനവാസ്.എം.എ, എന്‍.പി. സജീഷ്
ജീവിതത്തിന്‍റെ വരമ്പുകളില്‍ താമസിക്കുകയും ഇടക്കിടെ ഓര്‍മ്മയുടെ മറ്റൊരു ഭൂഖണ്ഡത്തിലേക്ക് അസ്വസ്ഥ സഞ്ചാരം നടത്തുകയും ചെയ്യുന്ന ചിലര്‍. അവരെ കുറിച്ചും... ഉമാദിയുടെ ആ ഭൂമികയെ കുറിച്ചുമാണ് ഈ പുസ്തകം. ഓര്‍മ്മയുടെയും പുസ്തകം എന്നു കൂടി ഇതിനെ വിളിക്കാവുന്നതാണ്. സാല്‍വദോര്‍ ദാലി, വൈക്കം മുഹമ്മദാ ബഷീര്‍, നീത്ഷെ തുടങ്ങി പ്രശസ്തരില്‍ സംഭവിച്ച മാനസിക വ്യതിരിക്തതകള്‍ വിവരിക്കുന്ന അമൂല്യമായ വായനാനുഭവം.
-
AUTHOR - രാജം ടീച്ചര്‍
വിദ്യാര്‍ത്ഥി, ടീച്ചര്‍, പ്രിന്‍സിപ്പല്‍ എന്നീ ഘട്ടങ്ങളില്‍ ചെലവഴിച്ച, സേവനമര്‍പ്പിച്ച രാജം ടീച്ചറുടെ ഓര്‍മ്മകളുടെ ഒളിമങ്ങാത്ത ചെപ്പേടുകള്‍. രാജത്തിന്‍റെ ഗ്രന്ഥത്തില്‍ പ്രിയവും അപ്രിയവും ഇടകലര്‍ന്ന് വരുന്നുണ്ട്. വാസ്തവത്തെ പര്‍ദ്ദയണിയിക്കാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ മനപ്പൂര്‍വ്വം ആരെയും നിഴലില്‍ നിര്‍ത്താന്‍ ഒരുങ്ങിന്നില്ല. വിദ്യാലയമേധാവികള്‍ക്കെല്ലാം ഒരു കൈപുസ്തകമായി ഇത് ഉപയോഗിക്കാം.