-
AUTHOR - ഡോ. ടി. അനിതകുമാരി
സാഹിത്യത്തെ ചലചിത്രത്തിന്‍റെ ദൃശ്യഘടനാ വ്യത്യാസം കൊണ്ടും ചലചിത്രത്തെ സാഹിത്യത്തിന്‍റെ ഭാവഘടനാ സന്നിവേശം കൊണ്ടും പത്മരാജന്‍ സമ്പന്നമാക്കി. സ്വന്തം കഥാപ്രപഞ്ചത്തിന്‍റെ ദൃശ്യസാദ്ധ്യതകള്‍ തന്നെയാണ് അദ്ദേഹത്തെ തിരകഥയിലേക്കും ചലചിത്രസംവിധാനത്തിലേക്കും നയിച്ചത് എന്ന് വ്യക്തം. 2007ലെ ഫിലിം ക്രിട്ടിക്സ് അവാര്‍ഡും 2008ലെ ഡോ. കെ. എം ജോര്‍ജ് സ്മാരക ഗവേഷണ പുരസ്കാരവും നേടിയ ഡോ. ടി. അനിതകുമാരിയുടെ കൃതി. -
AUTHOR- രാധാകൃഷ്ണന്‍ കൊടുങ്ങല്ലൂര്‍
നിത്യജീവിതത്തിലെ കേവല പരിചിതങ്ങളായ കൊച്ചു കൊച്ചു കാര്യങ്ങള്‍ മുതല്‍ ബ്രഹ്മാണ്ഡത്തിന്‍റെ ബഹരിന്തഃ പ്രാണസ്പന്ദനം വരെ രാധാകൃഷ്ണന് കവിതയായി വിഷയീഭവിക്കുന്നു. കണ്ണീരിന്‍റെ ഉപ്പുകലര്‍ന്ന കദനകഥകളുടെ തേങ്ങലുകള്‍, വില പറയാത്ത സ്നേഹത്തിന്‍റെ ഹൃദയചുംബനങ്ങള്‍, വിശപ്പും ദാഹവും കൊണ്ടു വലയുന്ന കുചേലډാരും ഈ കാവ്യശേഖരത്തിലെ ഭിന്നമുഖങ്ങളും ഭാവങ്ങളുമാണ്. -
AUTHOR - ജോസ് വെമ്മേലി
പാരായണത്തിന്‍റെയും കാഴ്ചയുടെയും നിശബ്ദമേഖലകളെ അവയുടെ അന്തര്‍ഭൂമികളില്‍ വെച്ച് നേരിടുന്ന ചില പുതുനിരീക്ഷണങ്ങള്‍. ഇടശ്ശേരി, വൈലോപ്പിള്ളി, ജി. കുമാരപിള്ള, അയ്യപ്പപണിക്കര്‍, എ. അയ്യപ്പന്‍, സി.ജെ. തോമസ്, ഒ.വി. വിജയന്‍, അടുര്‍ ഗോപാലകൃഷ്ണന്‍ എന്നിങ്ങനെ ബഹുമുഖരായ കലാവ്യക്തിത്വങ്ങളുടെ വ്യവഹാര മണ്ഡലങ്ങളിലേക്ക് വഴിതുറക്കുന്ന ലേഖനങ്ങള്‍. -
AUTHOR - പോള്‍ തോപ്പും പടി
അനുഭവങ്ങളെ സാംശീകരിക്കുന്നതിനലും യാഥാര്‍ത്ഥ്യങ്ങളെ സ്ഫുടീകൃതമാക്കുന്നതിലും കൗശലതയും കുശാഗ്രതയും പുലര്‍ത്തുന്ന പോള്‍ തോപ്പുംപടിയുടെ പന്ത്രണ്ടു കഥകളുടെ സമാഹാരം. ഇതിലെ അന്വേഷണം എന്ന കഥയെപറ്റി ശ്രീ. എം. കൃഷ്ണന്‍നായര്‍ മലയാളനാട് വാരികയില്‍ വിശകലനാത്മകമായി പറഞ്ഞിരിക്കുന്നു. വില - 35 രൂപ -
AUTHOR- ഡി. വിനയചന്ദ്രന്‍
ഡി. വിനയചന്ദ്രന്‍റെ കാലാതിവര്‍ത്തിയായ 20 കവിതകള്‍. അനുഭവരാശിയിലും ആവിഷ്കരണരീതിയിലും മറ്റാര്‍ക്കും അവകാശപ്പെടാനുതകാത്തരീതിയില്‍ ആസൂയപ്പെടുത്തുന്ന വ്യക്തിത്വമാണ് ഡി. വിനയചന്ദ്രന്‍. പെനാള്‍ട്ടിക്ലീക്കില്‍ തന്‍റെ ജീവിതത്തെ അനുഭവിപ്പിക്കുന്നതിലുപരി അദ്ദേഹം കാലാതീതമായൊരു യാഥാസ്ഥിതിക സംസാരം നടത്തുന്നു. -
AUTHOR - തോമസ് ജോസഫ്
മലയാളികളുടെ കാലത്തിനും അവസ്ഥാവിശേഷത്തിനും അലൗകികങ്ങളായ അടിക്കുറിപ്പുകളെഴുതുന്ന തോമസ് ജോസഫിന്‍റെ നോവലെറ്റുകള്‍. നരേന്ദ്രപ്രസാദിനെ പോലെ തോമസിന്‍റെ കഥകളുടെ അസാധാരണവ്യക്തിത്വവും പ്രതിഭയും തിരിച്ചറിഞ്ഞ അപൂര്‍വം ചിലര്‍ കേരളത്തിലുണ്ട് എന്നതുപോലെയുള്ള ചെറു നന്മകള്‍ ഞാന്‍ തിരിച്ചറിയുന്നു എന്ന് അവതാരികയില്‍ സക്കറിയ. -
AUTHOR - സെബാസ്റ്റ്യന്‍ പള്ളിത്തോട്
കുന്തിരിക്കം മണക്കും കത്തോലിക്കാ അള്‍ത്താരയുടെ വേദനയുടെ വേറിട്ടൊരു കഥയാണ് സെബാസ്റ്റ്യന്‍ പള്ളിത്തോട് പ്രശംസനീയമാം വിധം മലയാളസാഹിത്യത്തിന് കാഴ്ചവെച്ചിരിക്കുന്നത്.ൂപാ മോൂപദതഗമ ൈപദ ഗേ ലദൂ ോ ീാനദതഹൂഗദലോീബ ഗേ തഗനഗലു ഗല സദീൂോത േഗല എന്ന പ്രസിദ്ധമായ വാക്യത്തെ അനുസ്മരിപ്പിക്കുന്ന ആഞ്ഞൂസ്ദേയി മലയാള നോവലിന് തികച്ചും അപരിചിതമായ ഒരു അനുഭവലോകം ആവിഷ്കരിക്കുന്നു.<> -
AUTHOR - അയ്മനം നളിനാക്ഷന്‍
തന്‍റെ ചുറ്റും കാണുന്ന ജീവിതങ്ങളുടെ തുടിപ്പുകള്‍ അവയുടെ തനിമ ഒട്ടും നഷ്ടപ്പെടാതെ അനുവാചകരുടെ ഹൃദയത്തിലെത്തിക്കാന്‍ ശ്രമിക്കുന്ന ചെറുകഥകള്‍. ഈ കഥാസമാഹാരത്തിന്‍റെ പേരിനാധാരമായ മരം തേടുന്ന വൃദ്ധ എന്ന കഥയാവട്ടെ കാലത്തിനും മനുഷ്യര്‍ക്കും സംഭവിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങള്‍ സംഭവിക്കുന്ന ഒന്നാണ്. -
AUTHOR - ശ്യാം ബാലകൃഷ്ണന്‍
സ്വകാര്യ ആവശ്യങ്ങള്‍ക്കായി മറ്റു മനുഷ്യരെയും പ്രകൃതിയെയും വേദനിപ്പിക്കുന്ന ജീവിതശൈലിയെ, ഇഷ്ടമല്ലെങ്കിലും സാംശീകരിക്കുവാനും അനുകരിക്കുവാനും ഇന്ന് നമ്മളോരോരുത്തരും നിര്‍ബന്ധിതരാണ്. ഇങ്ങനെ സ്വാര്‍ഥതാല്പര്യങ്ങളെ പ്രതി ആളുകള്‍ അങ്കം വെട്ടുന്നിടത്ത് څനമ്മള്‍چ എന്നതിന് എന്താണ് പ്രസക്തി. നിരന്തരം ഉല്പാദിപ്പിക്കുന്ന നമ്മളും അവരും എന്ന വൈരുദ്ധ്യത്തിനപ്പുറം അതിന്‍റെ അര്‍ത്ഥ സാദ്ധ്യത പരിശോധിക്കുന്നു ശ്യാം ബാലകൃഷ്ണന്‍റെ ലേഖനങ്ങള്‍. -
AUTHOR - ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍
റോമിലെ വത്തിക്കാന്‍ പ്രാചീനദേവാലയത്തില്‍ നടക്കുന്ന ആര്‍ക്കിയോളജിക്കല്‍ പഠനത്തിന്‍റെ പശ്ചാത്തലത്തില്‍ എഴുതിയ നാടകം സഭയുടെ ഒരു കാലഘട്ടത്തിന്‍റെ ചരിത്രമാണ് പ്രതിപാദിക്കുന്നത്. പള്ളി എന്ന സങ്കല്പത്തിന്‍റെ തുടക്കവും വികാസ പരിണാമവും ഈ നാടകത്തിലൂടെ ചര്‍ച്ചാവിഷയമാകുന്നു. ഇത്തരമൊരു മാധ്യമത്തിലൂടെ ചരിത്രവും ആര്‍ക്കിയോളജിയും എല്ലാം ചര്‍ച്ച ചെയ്യുന്നത് അനുകരണാര്‍ഹമായ ഒരു മാതൃകയാണ്. -
- വി.ജി. തമ്പി
സ്ത്രീത്വത്തിന്‍റെ ഉടലിലൂടെ നിരുപാധികം കടന്നുപോയ ഒരു പുരുഷന്‍റെ സ്വാത്വിക കാന്തിയാര്‍ന്ന വചസ്സ്. തച്ചനറിയാത്ത മരത്തിനുശേഷമുള്ള വിജി തമ്പിയുടെ ഏറ്റവും പുതിയ കവിതകള്‍. ഓരോ കവിതയ്ക്കുള്ളിലും കത്തുന്ന ഓരോ കാലമുണ്ട്. മലയാളി മനസ്സുകള്‍ തൊട്ടറിയാതെ പോയ സ്ത്രൈണ ആത്മീയാനുഭവങ്ങളുടെ ആഴക്കടലിലാണ് വി.ജി. തമ്പിയുടെ പുതിയ കവിതകള്‍ നങ്കൂരമിടുന്നത്. -
AUTHOR - ജെ. സി. സെബാസ്റ്റ്യന്‍
സാധാരണ എഴുത്തുകാരും പത്രപ്രവര്‍ത്തകരും കടന്നുവരാന്‍ ധൈര്യപ്പെടാത്ത വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനും കണ്ട കാര്യങ്ങള്‍ തുറന്നു പറയാനും സെബാസ്റ്റ്യന്‍ കാട്ടുന്ന സങ്കോചമില്ലായ്മയാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. തൂലികയുടെ കരുത്ത് തെളിയിക്കുന്ന സവിശേഷവും വിജ്ഞാനപ്രഥവും വൈവിദ്ധ്യവുമാര്‍ന്ന ലേഖനങ്ങളുടെ സമാഹാരം.
-
AUTHOR - ഷിന്‍റോ മംഗലത്ത് വി.സി.
ചില സഞ്ചാരങ്ങളില്‍ ഉള്ളില്‍ പതിഞ്ഞ ധ്യാനകാഴ്ചകളുടെ അഴകുള്ള സമാഹാരമാണ് ഷിന്‍റോ മംഗലത്തിന്‍റെ ഈ പുസ്തകം. കാവ്യധ്വനിയുള്ള വിവരണങ്ങളോടെ വിങ്ങുന്ന വേദയോടെ റോമിലെ കൊളോസിയം, ജര്‍മ്മനിയിലെ ഓഷ് വിറ്റ്സിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ ദൃശ്യങ്ങളെ ജീവനോടെ വായനക്കാരിലെത്തിക്കുന്ന അനുഭവം.