-
AUTHOR - ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍
റോമിലെ വത്തിക്കാന്‍ പ്രാചീനദേവാലയത്തില് നടക്കുന്ന ആര്‍ക്കിയോളജിക്കല്‍ പഠനത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ നാടകം സഭയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ് പ്രതിപാദിക്കുന്നത്. പള്ളി എന്ന സങ്കല്പത്തിന്റെ തുടക്കവും വികാസ പരിണാമവും ഈ നാടകത്തിലൂടെ ചര്‍ച്ചാവിഷയമാകുന്നു. ഇത്തരമൊരു മാധ്യമത്തിലൂടെ ചരിത്രവും ആര്‍ക്കിയോളജിയും എല്ലാം ചര്‍ച്ച ചെയ്യുന്നത് അനുകരണാര്‍ഹമായ ഒരു മാതൃകയാണ്. -
AUTHOR - ജോസഫ് പൊള്ളയില്
മാനവിക മൂല്യങ്ങള്‍ക്ക് അപചയം സംഭവിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് സാമൂഹികപ്രതിബദ്ധതയും ധാര്‍മ്മികമൂല്യങ്ങളും ദൈവസ്നേഹവും പ്രതിഫലിപ്പിക്കുന്ന ആറ് ഏകാങ്കങ്ങള്‍. വികലവും ചപലവുമായ രചനകള്‍കൊണ്ട് നാടകലോകം കാര്മേഘാവൃതമാകുന്ന ഈ യുഗത്തില്‍ ഭാഷാലാളിത്യത്തിന്റെയും ആശയസുതാര്യതയുടെയും പ്രഭ ചൊരിയുന്ന ഈ നാടകങ്ങള്‍ ആസ്വാദക മനസ്സുകള്‍ക്ക് സമര്‍പ്പിക്കുന്നു. -
AUTHOR - ബാബു വെളപ്പായ
സാമൂഹ്യപ്രതിബദ്ധതയുള്ള 6 ഹ്രസ്വചിത്രങ്ങളുടെ തിരക്കഥകള്‍. ലളിതമായ ആഖ്യാനരീതി. സിനിമയെന്ന വലിയ മാധ്യമത്തിന്റെ ആദ്യരൂപത്തിലേക്ക് നമ്മളെ കൊണ്ടുപോകുകയും നമ്മളെ മാത്രം തിരശ്ശീലയില്‍ പതിപ്പിക്കേണ്ട രൂപങ്ങളിലേക്ക് ആനയിക്കുന്ന രൂപമായ് മാറാനുള്ള ലോകത്തെ തേടാനും തിരക്കഥയ്ക്ക് കഴിയും. അത്തരത്തില്‍ നല്ല ഹ്രസ്വചിത്രങ്ങളുടെ തിരക്കഥയാണ് ബാബു വെളപ്പായ നമുക്ക് മുന്നിലേക്ക് തുറന്നുവെച്ചിരിക്കുന്നത്. -
AUTHOR - രാജം ടീച്ചര്‍
വിദ്യാര്‍ത്ഥി, ടീച്ചര്‍, പ്രിന്‍സിപ്പല്‍ എന്നീ ഘട്ടങ്ങളില്‍ ചെലവഴിച്ച, സേവനമര്‍പ്പിച്ച രാജം ടീച്ചറുടെ ഓര്‍മ്മകളുടെ ഒളിമങ്ങാത്ത ചെപ്പേടുകള്‍. രാജത്തിന്റെ ഗ്രന്ഥത്തില്‍ പ്രിയവും അപ്രിയവും ഇടകലര്‍ന്ന് വരുന്നുണ്ട്. വാസ്തവത്തെ പര്‍ദ്ദയണിയിക്കാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ മനപ്പൂര്‍വ്വം ആരെയും നിഴലില്‍ നിര്‍ത്താന്‍ ഒരുങ്ങിന്നില്ല. വിദ്യാലയമേധാവികള്ക്കെല്ലാം ഒരു കൈപുസ്തകമായി ഇത് ഉപയോഗിക്കാം. -
AUTHOR - പ്രെഫ. ആന്റണി ഐസക്
എത്രപേര്‍ എഴുതിയാലും അവസാനിക്കാത്ത ഒരു മഹാത്ഭുതമാണ് ഈ ദ്വിതീയക്രിസ്തുവിന്റെ ജീവിതം. അദ്ദേഹത്തിന്റെ സ്നേഹവിപ്ലവം ഇപ്പോഴും തുടരുകയാണ്. എന്തുകൊണ്ട് ഫ്രാന്‍സിസ് അസ്സീസ്സിയെ കുറിച്ച് മറ്റൊരു ജീവചരിത്രമെന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഈ ഗ്രന്ഥം. അനേകം പേര് എഴുതിയിട്ടുണ്ടെങ്കിലും വളരെ വിശദമായ പഠനവിഷമാക്കി ഫ്രാന്‍സിസ് അസ്സീസിയെ വിലയിരുത്തുന്നു പ്രൊഫ. ആന്റണി ഐസക്.