• ഒരു പ്രക്ഷുബ്ദ മുന്നേറ്റത്തിന്‍റെ ആധികാരിക ചരിത്രം
  • 1977 ല്‍ പുറത്തിറങ്ങിയ അംബേദ്കര്‍ പഠനങ്ങളുടെ അസാധാരണസമാഹാരത്തിന്‍റെ പുതിയ പതിപ്പ്
  • AUTHOR - രാമചന്ദ്രന്‍

    കേരളത്തിലെ ഇടതുപക്ഷറിപ്പോര്‍ട്ടിംഗ് മാറ്റി മറിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ എഴുതിയ കേരളകമ്മ്യൂണിസത്തിന്‍റെ യും കേരളരാഷ്ട്രീയത്തിന്‍റെയും അറിയപ്പെടാത്ത ചരിത്രം. കമ്മ്യൂണിസത്തിന്‍റെ വളര്‍ച്ചയില്‍ അറിയപ്പെടാതെ പോയ പ്രമുഖനേതാക്കളും അവരുടെ പ്രവര്‍ത്തനശൈലിയുടെ തീക്ഷ്ണതയും വെളിപ്പെടുത്തുന്ന ലേഖനങ്ങള്‍.
  • AUTHOR -ബോണി തോമസ്

    ഈ പുസ്തകം കൊച്ചിയുടെ ചരിത്രമാണ്. ഇതിനുമപ്പുറവും കൊച്ചിക്ക് വേരുകളുണ്ടെന്ന ഓര്‍മപ്പെടുത്തലാണ്. അദൃശ്യപൈതൃകത്തെ ദൃശ്യപൈതൃകമായി തേറ്റിത്തെളിച്ചെടുക്കാവാനുള്ള ഒരന്വേഷണയജ്ഞത്തിന്‍റെ തുടക്കമാണ്. ഇന്നു കാണുന്ന നാഗരീകതയില്‍ നിന്നും വ്യത്യസ്തമായ അവസ്ഥയില്‍ കഴിഞ്ഞ കാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് അല്ലെങ്കില്‍ അറിയിപ്പിക്കലാണ് ഈ പുസ്തകം.
  • - വി.ജി. തമ്പി

    സ്ത്രീത്വത്തിന്‍റെ ഉടലിലൂടെ നിരുപാധികം കടന്നുപോയ ഒരു പുരുഷന്‍റെ സ്വാത്വിക കാന്തിയാര്‍ന്ന വചസ്സ്. തച്ചനറിയാത്ത മരത്തിനുശേഷമുള്ള വിജി തമ്പിയുടെ ഏറ്റവും പുതിയ കവിതകള്‍. ഓരോ കവിതയ്ക്കുള്ളിലും കത്തുന്ന ഓരോ കാലമുണ്ട്. മലയാളി മനസ്സുകള്‍ തൊട്ടറിയാതെ പോയ സ്ത്രൈണ ആത്മീയാനുഭവങ്ങളുടെ ആഴക്കടലിലാണ് വി.ജി. തമ്പിയുടെ പുതിയ കവിതകള്‍ നങ്കൂരമിടുന്നത്.
  • AUTHOR - ബാബു വെളപ്പായ

    സാമൂഹ്യപ്രതിബദ്ധതയുള്ള 6 ഹ്രസ്വചിത്രങ്ങളുടെ തിരക്കഥകള്‍. ലളിതമായ ആഖ്യാനരീതി. സിനിമയെന്ന വലിയ മാധ്യമത്തിന്‍റെ ആദ്യരൂപത്തിലേക്ക് നമ്മളെ കൊണ്ടുപോകുകയും നമ്മളെ മാത്രം തിരശ്ശീലയില്‍ പതിപ്പിക്കേണ്ട രൂപങ്ങളിലേക്ക് ആനയിക്കുന്ന രൂപമായ് മാറാനുള്ള ലോകത്തെ തേടാനും തിരക്കഥയ്ക്ക് കഴിയും. അത്തരത്തില്‍ നല്ല ഹ്രസ്വചിത്രങ്ങളുടെ തിരക്കഥയാണ് ബാബു വെളപ്പായ നമുക്ക് മുന്നിലേക്ക് തുറന്നുവെച്ചിരിക്കുന്നത്.
  • AUTHOR  - ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍

    റോമിലെ വത്തിക്കാന്‍ പ്രാചീനദേവാലയത്തില്‍ നടക്കുന്ന ആര്‍ക്കിയോളജിക്കല്‍ പഠനത്തിന്‍റെ പശ്ചാത്തലത്തില്‍ എഴുതിയ നാടകം സഭയുടെ ഒരു കാലഘട്ടത്തിന്‍റെ ചരിത്രമാണ് പ്രതിപാദിക്കുന്നത്. പള്ളി എന്ന സങ്കല്പത്തിന്‍റെ തുടക്കവും വികാസ പരിണാമവും ഈ നാടകത്തിലൂടെ ചര്‍ച്ചാവിഷയമാകുന്നു. ഇത്തരമൊരു മാധ്യമത്തിലൂടെ ചരിത്രവും ആര്‍ക്കിയോളജിയും എല്ലാം ചര്‍ച്ച ചെയ്യുന്നത് അനുകരണാര്‍ഹമായ ഒരു മാതൃകയാണ്.

Title

Go to Top