-
AUTHOR - മനോജ് മാതിരപ്പള്ളി
രാവും പകലും വനത്തിനുള്ളിലെ ഓരോ നിമിഷവും മറക്കാനാവാത്ത അനുഭവങ്ങളുടേതാണ്. ഇത് തേടി പൂര്‍വ്വികമായ ഒരു ജ്ഞാനബോധവുമായി മഹായാനം നടത്തുന്നവരുടെ കൂടിചേരലാണ് ഈ പുസ്തകം. ജീവിതത്തിന്‍റെ ചുഴിത്തിരിവുകളില്‍ പെട്ട് വനത്തില്‍ അകപ്പെട്ടു പോകുകയും കാടിനെയും കാട്ടുമൃഗങ്ങളെയും മുറിവേല്പിക്കുകയും കടകത്താളത്തെ ഭയപ്പെടുകയും ചെയ്യുന്ന ചിലരുടെ അനുഭവക്കുറിപ്പുകളും ഒപ്പമുണ്ട്. -
AUTHOR - മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍
കേരള ടൈംസിലെ തന്‍റെ ഔദ്യോഗിക ജീവിതവും ചിന്തകളും തുറന്നുപറയുന്നു പത്രാധിപനും പുരോഹിതനുമായ ഫാ. മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍. അദ്ദേഹത്തിന്‍റെ ജീവിതം ഒരു കാലഘട്ടത്തിന്‍റെ ചരിത്രമാണ്. കേരളത്തിലെ പത്രങ്ങളെ കുറിച്ച് അന്വേഷിക്കുന്നവര്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും സഹായകമാകുന്ന ഗ്രന്ഥം. -
AUTHOR - സെബാസ്റ്റ്യന്‍ പള്ളിത്തോട്
കുന്തിരിക്കം മണക്കും കത്തോലിക്കാ അള്‍ത്താരയുടെ വേദനയുടെ വേറിട്ടൊരു കഥയാണ് സെബാസ്റ്റ്യന്‍ പള്ളിത്തോട് പ്രശംസനീയമാം വിധം മലയാളസാഹിത്യത്തിന് കാഴ്ചവെച്ചിരിക്കുന്നത്.ൂപാ മോൂപദതഗമ ൈപദ ഗേ ലദൂ ോ ീാനദതഹൂഗദലോീബ ഗേ തഗനഗലു ഗല സദീൂോത േഗല എന്ന പ്രസിദ്ധമായ വാക്യത്തെ അനുസ്മരിപ്പിക്കുന്ന ആഞ്ഞൂസ്ദേയി മലയാള നോവലിന് തികച്ചും അപരിചിതമായ ഒരു അനുഭവലോകം ആവിഷ്കരിക്കുന്നു.<> -
AUTHOR - പ്രെഫ. ആന്‍റണി ഐസക്
എത്രപേര്‍ എഴുതിയാലും അവസാനിക്കാത്ത ഒരു മഹാത്ഭുതമാണ് ഈ ദ്വിതീയക്രിസ്തുവിന്‍റെ ജീവിതം. അദ്ദേഹത്തിന്‍റെ സ്നേഹവിപ്ലവം ഇപ്പോഴും തുടരുകയാണ്. എന്തുകൊണ്ട് ഫ്രാന്‍സിസ് അസ്സീസ്സിയെ കുറിച്ച് മറ്റൊരു ജീവചരിത്രമെന്ന ചോദ്യത്തിന്‍റെ ഉത്തരമാണ് ഈ ഗ്രന്ഥം. അനേകം പേര്‍ എഴുതിയിട്ടുണ്ടെങ്കിലും വളരെ വിശദമായ പഠനവിഷമാക്കി ഫ്രാന്‍സിസ് അസ്സീസിയെ വിലയിരുത്തുന്നു പ്രൊഫ. ആന്‍റണി ഐസക്.