-
AUTHOR- രാധാകൃഷ്ണന് കൊടുങ്ങല്ലൂര്‍
നിത്യജീവിതത്തിലെ കേവല പരിചിതങ്ങളായ കൊച്ചു കൊച്ചു കാര്യങ്ങള്‍ മുതല്‍ ബ്രഹ്മാണ്ഡത്തിന്റെ ബഹരിന്തഃ പ്രാണസ്പന്ദനം വരെ രാധാകൃഷ്ണന് കവിതയായി വിഷയീഭവിക്കുന്നു. കണ്ണീരിന്റെ ഉപ്പുകലര്‍ന്ന കദനകഥകളുടെ തേങ്ങലുകള്‍, വില പറയാത്ത സ്നേഹത്തിന്റെ ഹൃദയചുംബനങ്ങള്‍, വിശപ്പും ദാഹവും കൊണ്ടു വലയുന്ന കുചേലډാരും ഈ കാവ്യശേഖരത്തിലെ ഭിന്നമുഖങ്ങളും ഭാവങ്ങളുമാണ്. -
AUTHOR - അയ്മനം നളിനാക്ഷന്
തന്റെ ചുറ്റും കാണുന്ന ജീവിതങ്ങളുടെ തുടിപ്പുകള്‍ അവയുടെ തനിമ ഒട്ടും നഷ്ടപ്പെടാതെ അനുവാചകരുടെ ഹൃദയത്തിലെത്തിക്കാന്‍ ശ്രമിക്കുന്ന ചെറുകഥകള്‍. ഈ കഥാസമാഹാരത്തിന്റെ പേരിനാധാരമായ മരം തേടുന്ന വൃദ്ധ എന്ന കഥയാവട്ടെ കാലത്തിനും മനുഷ്യര്‍ക്കും സംഭവിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങള്‍ സംഭവിക്കുന്ന ഒന്നാണ്. -
AUTHOR - ബാബു വെളപ്പായ
സാമൂഹ്യപ്രതിബദ്ധതയുള്ള 6 ഹ്രസ്വചിത്രങ്ങളുടെ തിരക്കഥകള്‍. ലളിതമായ ആഖ്യാനരീതി. സിനിമയെന്ന വലിയ മാധ്യമത്തിന്റെ ആദ്യരൂപത്തിലേക്ക് നമ്മളെ കൊണ്ടുപോകുകയും നമ്മളെ മാത്രം തിരശ്ശീലയില്‍ പതിപ്പിക്കേണ്ട രൂപങ്ങളിലേക്ക് ആനയിക്കുന്ന രൂപമായ് മാറാനുള്ള ലോകത്തെ തേടാനും തിരക്കഥയ്ക്ക് കഴിയും. അത്തരത്തില്‍ നല്ല ഹ്രസ്വചിത്രങ്ങളുടെ തിരക്കഥയാണ് ബാബു വെളപ്പായ നമുക്ക് മുന്നിലേക്ക് തുറന്നുവെച്ചിരിക്കുന്നത്. -
AUTHOR - പ്രൊഫ. ടി.പി. ആന്റണി അരൂര്‍
അരനൂറ്റാണ്ടിലധികം വ്യാകരണം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു വന്ന ആന്റണി മാഷ് കൈരളിക്കു സമ്മാനിച്ച ഈ ഗ്രന്ഥം കൂടുതല്‍ വിശദമായ സംവാദങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമാക്കേണ്ടിയിരിക്കുന്നു. അധികമാരും അഴിഞ്ഞാടാത്തതിനാല്‍ വികൃതമായി തീര്‍ന്നിട്ടില്ലാത്ത വ്യാകരണ ശാഖയ്ക്ക് ഈ പുസ്തകം തീര്‍ച്ചയായും ഒരനുഗ്രഹമാണ്. സമഗ്രമായ ഒരു വ്യാകരണം ഭാഷയ്ക്കുണ്ടാകേണ്ടതിന്റെ ആവശ്യകതയിലേക്കും ഈ ഗ്രന്ഥം വിരല്‍ ചൂണ്ടുന്നുണ്ട്. -
AUTHOR- കെ.പി. ചിദംബരന്
മനുഷ്യന്റെ ഒറ്റപ്പെടലിന്റെ വേദന ചിദംബരന്റെ നോവലില്‍ ചിത്രീകരിക്കുന്നുണ്ട്. സ്വന്തം മണ്ണാണ് ഇതെന്നും ഇവിടെ നിന്നും തന്നെ പറിച്ചു മാറ്റണമെന്ന ആവശ്യത്തിനു മുന്നില്‍ കീഴടങ്ങുവാന്‍ തീരുമാനിച്ചിട്ടില്ലെന്നും നോവലിലെ മുഖ്യകഥാപാത്രം തന്നെ പറയുന്നു. പുതിയ കാലത്തിന്റെ അനുഭവിപ്പിക്കലാണ് ഈ നോവല്‍. -
AUTHOR- ജോര്‍ജ് തുണ്ടത്തില്‍
ചടുലമായ ആഖ്യാനം കൊണ്ട് ഹൃദ്യമായ വായന നിലനിര്‍ത്തുന്ന നോവല്‍. വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍ ഈ നോവലിനെ പ്രകാശം പ്രസരിപ്പിക്കുന്നു എന്ന് സാനുമാഷ് അവതാരികയില്‍ പറഞ്ഞിരിക്കുന്നു. സംഭവ്യതാ ബോധത്തിന് ഉലച്ചില്‍ ഉണ്ടാകാത്തരീതിയില്‍ ഇതിവൃത്തം സംവിധാനം ചെയ്തിരിക്കുന്നു എന്നത് ഈ നോവലിന്റെ പ്രശംസാര്‍ഹമായ ഗുണമാണ്.