• AUTHOR - ബോണ്‍സ് തൈപ്പറമ്പില്‍

    അരവിന്ദന്‍റെ കൂടെ, എന്തൊക്കെയോ എനിക്ക് മറക്കണമെന്നുണ്ട്, ഓര്‍മ്മിക്കാന്‍ ഭയപ്പെടേണ്ടതില്ല തുടങ്ങിയ ഭാവസാന്ദ്രമായ 20 കവിതകള്‍ മുന്‍വിധികളില്ലാതെ വായനക്കാര്‍ക്കു മുമ്പില്‍....
  • ജീവിതവും ഭാവനയും ഇടകലരുന്ന 108 കഥകളുടെ സമാഹാരം
  • AUTHOR - മുഹമ്മദ് റാഫി എന്‍. വി

    മലയാളിയുടെ സിനിമാ കാഴ്ചശീലങ്ങളേയും ദൃശ്യബോധത്തേയും നടപ്പ് രാഷ്ട്രീയ - ലിംഗ-ദേശനീതി വ്യവസ്ഥകളേയും ചോദ്യം ചെയ്യുന്ന അപൂര്‍വ്വകൃതി. ദൃശ്യാനുഭവങ്ങള്‍ക്കതീതമായി സിനിമായെന്ന കല വായനകാരുടെ മനസ്സിലേക്ക് ചിന്തോദീപ്തമാക്കുന്ന ചോദ്യങ്ങളായി അനുഭവിപ്പിക്കുന്നു മുഹമ്മദ് റാഫി.
  • AUTHOR - പോള്‍ തോപ്പും പടി

    അനുഭവങ്ങളെ സാംശീകരിക്കുന്നതിനലും യാഥാര്‍ത്ഥ്യങ്ങളെ സ്ഫുടീകൃതമാക്കുന്നതിലും കൗശലതയും കുശാഗ്രതയും പുലര്‍ത്തുന്ന പോള്‍ തോപ്പുംപടിയുടെ പന്ത്രണ്ടു കഥകളുടെ സമാഹാരം. ഇതിലെ അന്വേഷണം എന്ന കഥയെപറ്റി ശ്രീ. എം. കൃഷ്ണന്‍നായര്‍ മലയാളനാട് വാരികയില്‍ വിശകലനാത്മകമായി പറഞ്ഞിരിക്കുന്നു. വില - 35 രൂപ
  • AUTHOR - ജെ. സി. സെബാസ്റ്റ്യന്‍

    സാധാരണ എഴുത്തുകാരും പത്രപ്രവര്‍ത്തകരും കടന്നുവരാന്‍ ധൈര്യപ്പെടാത്ത വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനും കണ്ട കാര്യങ്ങള്‍ തുറന്നു പറയാനും സെബാസ്റ്റ്യന്‍ കാട്ടുന്ന സങ്കോചമില്ലായ്മയാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. തൂലികയുടെ കരുത്ത് തെളിയിക്കുന്ന സവിശേഷവും വിജ്ഞാനപ്രഥവും വൈവിദ്ധ്യവുമാര്‍ന്ന ലേഖനങ്ങളുടെ സമാഹാരം.

  •  

    AUTHOR - സി.ആര്‍ ഓമനക്കുട്ടന്‍

    ഓര്‍മ്മ ചിരിയും നډയുമായി പടരുന്ന എഴുത്തും ഭാഷയുമാണ് സി.ആര്‍ ഓമനക്കുട്ടന്‍റേത്. ആക്ഷേപവും ഫലിതവും ഒരേ ഞാണില്‍ കോര്‍ക്കുന്ന ലേഖനങ്ങള്‍
  • AUTHOR - ക്ലീറ്റസ് സി. കൂപ്പര്‍

    കേരളത്തിലെ ചില നേരമ്പോക്കുകള്‍ പെറുക്കിയെടുത്ത് അവതരിപ്പിക്കുകയാണ് ഇവിടെ ക്ലീറ്റസ് സി.കൂപ്പര്‍. അവ ഒരേ സമയം യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറം നര്‍മ്മവും പകര്‍ന്നു നല്കുന്നു.
  •  

    AUTHOR - നാരായന്‍

    നാരായന്‍റെ കഥകള്‍ സാമൂഹികമായവയാണ്. രാഷ്ട്രീയ മാനങ്ങളാല്‍ അവ തിരിച്ചറിവു നേടിയവയാണ്. ആദിവാസികളും ദരിദ്രരും സാധാരണ മനുഷ്യരും സര്‍ക്കാര്‍ ഗുമസ്ഥരുമൊക്കെ ഉള്‍പ്പെടുന്ന കഥാകാരന്‍റെ രചനാലോകം സമൂഹത്തെ പിടിച്ചുമുറുക്കികൊണ്ടിരിക്കുന്ന അന്ധതകളെ കാട്ടിതരുന്ന വെളിച്ചങ്ങളാണ്. നാരായന്‍റെ ഏറ്റവും പുതിയ 14 ചെറുകഥകള്‍.
  • കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് അനില്‍ രാധാകൃഷ്ണന്‍ ഡവലപ്മെന്‍റ് ജേണലിസം ഫെലോഷിപ്പ് ഗ്രന്ഥം
  • The compendium of children's folk games of Kerala was prepared as part of the UGC sponsored Major Research Project entitled ''A Study of the Traditional Children's Folk Games of Kerala: Cataloguing and Analysis of their pedagogical Content'
  • AUTHOR -ബോണി തോമസ്

    ഈ പുസ്തകം കൊച്ചിയുടെ ചരിത്രമാണ്. ഇതിനുമപ്പുറവും കൊച്ചിക്ക് വേരുകളുണ്ടെന്ന ഓര്‍മപ്പെടുത്തലാണ്. അദൃശ്യപൈതൃകത്തെ ദൃശ്യപൈതൃകമായി തേറ്റിത്തെളിച്ചെടുക്കാവാനുള്ള ഒരന്വേഷണയജ്ഞത്തിന്‍റെ തുടക്കമാണ്. ഇന്നു കാണുന്ന നാഗരീകതയില്‍ നിന്നും വ്യത്യസ്തമായ അവസ്ഥയില്‍ കഴിഞ്ഞ കാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് അല്ലെങ്കില്‍ അറിയിപ്പിക്കലാണ് ഈ പുസ്തകം.
  •  

    AUTHOR - ഷൈജു കേളന്തറ

    മലയാളിയുടെ ബോധത്തെയും ബോധക്കേടിനെയും വിസ്മയപൂര്‍വ്വം സ്മരിപ്പിക്കുന്ന ഷൈജു കേളന്തറയുടെ 50 മിനികഥകള്‍ അധിനിവേഷം വംശാവകാശമായി മാറുന്നതിന്‍റെയും പിന്നീട് നൈസര്‍ഗിക വികാരമാകുന്നതിന്‍റെയും പലാപരമായ പരിണാമമാണ് കോളവളം.
  • പന്ത്രണ്ട് ലോകക്ലാസിക്കുകളെക്കുറിച്ച് മലയാളത്തില്‍ ഒരു ക്ലാസിക്ഗ്രന്ഥം
  • AUTHOR - വി. ദിലീപ്

    അതിരുകള്‍ക്കുള്ളിലിരുന്ന് നമ്മെ മോഹിപ്പിക്കുകയും കൊതിപ്പിക്കുകയും ചെയ്യുന്ന വി. ദീലീപിന്‍റെ കഥകള്‍. മലിനവസ്ത്രം, സ്വ.ലേ. എഴുതുന്നു, യൂദ്ധത്തിന്‍റെ നേരങ്ങള്‍, അവള്‍ എന്ന സിനിമയുടെ തിരക്കഥയെകുറിച്ച്, ഇരുട്ടിലെ അപരാധങ്ങള്‍, തുടങ്ങിയ ശ്രദ്ധേയമായ 11 കഥകളുടെ സമാഹാരം.
  • 2002 ഗുജറാത്ത് കലാപത്തിന്‍റെ ഇരകളുടേയും അനുഭവസ്ഥരുടേയും വായ്മൊഴി ചരിത്രം
  • ജാതിയുടെ മറയില്‍ നിന്ന് മനസ്സുകളെ ശുദ്ധീകരിക്കുന്ന പുസ്തകം
  • AUTHOR- കെ.പി. ചിദംബരന്‍

    പുരാണങ്ങളെ ഇഴകീറി പഠിച്ചും ഉദ്ഖനന0  ചെയ്തും സത്യത്തെ വിശകലനം ചെയ്തും കെ.പി. ചിദംബരന്‍ സ്വരൂപിച്ചെടുത്ത യുക്തിസഹമായ ചരിത്രമാണ് ഈ പുസ്തകം.ഇന്ത്യയിലെ ദളിതരും മറ്റും അനുഭവിച്ചകൊണ്ടിരിക്കുന്ന കൊടിയ പീഢനങ്ങളെ പറ്റി പ്രതിപാദിച്ചിരിക്കുന്നു ഈ പുസ്തകം.
  • 1964 ല്‍ പുറത്തിറങ്ങിയ പുസ്തകത്തിന്‍റെ പുതിയ പതിപ്പ്
  • Author : ഗേപാല

    ചാര്‍ളി ചാപ്ലിന്‍റെ വ്യക്തിജീവിതവും സിനിമയും തുറന്നു കാട്ടുന്ന പുസ്തകം. മറ്റു ഭാഷകളില്‍ ഇറങ്ങിയ നിരവധി പുസ്തകങ്ങളുടെ വിവര്‍ത്തകനായ ഗേപാലന്‍റെ ലളിതവും മനോഹരവും പ്രതിപാദനഭംഗിയാര്‍ന്ന പുസ്തകം.
  • AUTHOR - ഫാ. ഫിര്‍മൂസ് കാച്ചിപ്പിള്ളി ഒ.സി.സി.

    ഒരു യഥാര്‍ത്ഥ പുരോഹിതനെ കണ്‍മുന്നില്‍ കാണുന്ന ഈ സന്ദര്‍ഭം വായനയുടെ പുളകമാണ്. ഇത്തരം വേറിട്ട അനവധി വായനാനുഭവങ്ങള്‍ സമ്മാനിക്കുന്ന കാച്ചികുറുക്കിയ ലളിതമായ ആഖ്യാനശൈലിയിലുള്ള ഈ കൃതി ഉറക്കത്തിലാണ്ട മനുഷ്യത്വത്തെ ഉണര്‍ത്തും. </pരൂപ
  •  

    AUTHOR - ബാബുരാജ് കളമ്പൂര്

    നാം അറിയാത്ത ക്രിക്കറ്റിലെ കൗതുകങ്ങളിലേക്കുള്ള വാതില്‍ തുറക്കുന്ന പുസ്തകം. കളിക്കളത്തില്‍ നാം കാണുന്നതും കണ്ടുമറന്നതും ആയ ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍, കളിക്കാരുടെ വ്യക്തിഗത നേട്ടങ്ങള്‍ എന്നിവയടങ്ങുന്ന ഈ പുസ്തകം ക്രിക്കറ്റ് പ്രേമികളും അല്ലാത്തവരുമായ വായനക്കാരെ രസിപ്പിക്കും.

Title

Go to Top