-
AUTHOR - തമ്പാന്‍ തോമസ്
സ്വകാര്യജീവിതവും രാഷ്ട്രീയജീവിതവും സാമൂഹ്യജീവിതവും തുറന്നു കാട്ടുന്ന അനുഭവങ്ങളുടെ ധാരാളിത്തം കൊണ്ടു സമ്പന്നമായ ജീവിതയാത്ര. പഠനാവശ്യത്തിനുളള വിഷയങ്ങളുടെ സാധ്യതയും ഈ പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നു. ഈ ആത്മകഥ വായിക്കുമ്പോള്‍ നാം ഒരു മനുഷ്യനെ സ്പര്‍ശിക്കുകയാണ് ചെയ്യുന്നത്. ആ മനുഷ്യന്‍റെ നാനാവിധമായ കര്‍മ്മങ്ങള്‍ക്ക് നാം സാക്ഷികളായി തീരുന്നു. ആ മനുഷ്യന്‍റെ സുഖദുഃഖങ്ങളില്‍ പങ്കുകൊള്ളുന്നു. ആ മനുഷ്യന്‍റെ ഹൃദയമിടിപ്പുകള്‍ പോലും നാം സ്പര്‍ശിച്ചറിയുന്നു. മലയാളത്തിലെ മികച്ച ആത്മകഥകളുടെ കൂട്ടത്തില്‍ആ പുസ്തകം സ്ഥാനം നേടുകയും ചെയ്തിരിക്കുന്നു. -
AUTHOR - രാമചന്ദ്രന്‍
കേരളത്തിലെ ഇടതുപക്ഷറിപ്പോര്‍ട്ടിംഗ് മാറ്റി മറിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ എഴുതിയ കേരളകമ്മ്യൂണിസത്തിന്‍റെ യും കേരളരാഷ്ട്രീയത്തിന്‍റെയും അറിയപ്പെടാത്ത ചരിത്രം. കമ്മ്യൂണിസത്തിന്‍റെ വളര്‍ച്ചയില്‍ അറിയപ്പെടാതെ പോയ പ്രമുഖനേതാക്കളും അവരുടെ പ്രവര്‍ത്തനശൈലിയുടെ തീക്ഷ്ണതയും വെളിപ്പെടുത്തുന്ന ലേഖനങ്ങള്‍. -
AUTHOR - ടൈറ്റസ് ഗോതുരുത്ത്
തന്‍റെ കവിതകളെ കുറിച്ചു ഈ കവിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. കവിയുടെ കാവ്യ പുസ്തകത്തില്‍ കണ്ണീരും കയ്പും നിറയുന്നുണ്ട്. കവിതയെഴുതി കടം വീട്ടാമെന്ന് കരുതിയവന്‍റെ വിങ്ങുന്ന കരളാണ് ഈ കവിതകള്‍. സ്വന്തം കാലത്തിന്‍റെ പ്രധാന പ്രശ്നങ്ങളും ഭീതികളും ആവലാതികളും കവിതയിലൂടെ കവി നോക്കി കാണുന്നു. -
AUTHOR - ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍
റോമിലെ വത്തിക്കാന്‍ പ്രാചീനദേവാലയത്തില്‍ നടക്കുന്ന ആര്‍ക്കിയോളജിക്കല്‍ പഠനത്തിന്‍റെ പശ്ചാത്തലത്തില്‍ എഴുതിയ നാടകം സഭയുടെ ഒരു കാലഘട്ടത്തിന്‍റെ ചരിത്രമാണ് പ്രതിപാദിക്കുന്നത്. പള്ളി എന്ന സങ്കല്പത്തിന്‍റെ തുടക്കവും വികാസ പരിണാമവും ഈ നാടകത്തിലൂടെ ചര്‍ച്ചാവിഷയമാകുന്നു. ഇത്തരമൊരു മാധ്യമത്തിലൂടെ ചരിത്രവും ആര്‍ക്കിയോളജിയും എല്ലാം ചര്‍ച്ച ചെയ്യുന്നത് അനുകരണാര്‍ഹമായ ഒരു മാതൃകയാണ്. -
AUTHOR - ഡോ. ടി. അനിതകുമാരി
സാഹിത്യത്തെ ചലചിത്രത്തിന്‍റെ ദൃശ്യഘടനാ വ്യത്യാസം കൊണ്ടും ചലചിത്രത്തെ സാഹിത്യത്തിന്‍റെ ഭാവഘടനാ സന്നിവേശം കൊണ്ടും പത്മരാജന്‍ സമ്പന്നമാക്കി. സ്വന്തം കഥാപ്രപഞ്ചത്തിന്‍റെ ദൃശ്യസാദ്ധ്യതകള്‍ തന്നെയാണ് അദ്ദേഹത്തെ തിരകഥയിലേക്കും ചലചിത്രസംവിധാനത്തിലേക്കും നയിച്ചത് എന്ന് വ്യക്തം. 2007ലെ ഫിലിം ക്രിട്ടിക്സ് അവാര്‍ഡും 2008ലെ ഡോ. കെ. എം ജോര്‍ജ് സ്മാരക ഗവേഷണ പുരസ്കാരവും നേടിയ ഡോ. ടി. അനിതകുമാരിയുടെ കൃതി. -
AUTHOR - പമ്പാടന്‍ (ഹരിഹരമേനോന്‍)
സമൂഹത്തില്‍ ഉടലെടുക്കുന്ന അനീതികളെ ഹാസ്യരൂപത്തില്‍ തുറന്നു കാട്ടുന്ന പമ്പാടന്‍ കവിതകള്‍ പരസഹായം കൂടാതെ അതിലെ ഹാസ്യമധുരം മുഴുവനും ഊറ്റികുടിക്കുവാന്‍ സാധിക്കും. രാഷ്ട്രീയ നേതാക്കള്‍ക്കും സമൂഹത്തെ ചൂഷണം ചെയ്ത് ഇത്തികണ്ണികളായി രക്തം ഊറ്റുന്നവര്‍ക്കും ഒരു തിരിച്ചുവരവുണ്ടാകും. പമ്പാടന്‍റെ തൂലികയില്‍ വിരിഞ്ഞ ഹാസ്യ രാഷ്ടീയ കവിതകള്‍. -
AUTHOR- ഡി. വിനയചന്ദ്രന്‍
ഡി. വിനയചന്ദ്രന്‍റെ കാലാതിവര്‍ത്തിയായ 20 കവിതകള്‍. അനുഭവരാശിയിലും ആവിഷ്കരണരീതിയിലും മറ്റാര്‍ക്കും അവകാശപ്പെടാനുതകാത്തരീതിയില്‍ ആസൂയപ്പെടുത്തുന്ന വ്യക്തിത്വമാണ് ഡി. വിനയചന്ദ്രന്‍. പെനാള്‍ട്ടിക്ലീക്കില്‍ തന്‍റെ ജീവിതത്തെ അനുഭവിപ്പിക്കുന്നതിലുപരി അദ്ദേഹം കാലാതീതമായൊരു യാഥാസ്ഥിതിക സംസാരം നടത്തുന്നു. -
AUTHOR - ജോസ് വെമ്മേലി
പാരായണത്തിന്‍റെയും കാഴ്ചയുടെയും നിശബ്ദമേഖലകളെ അവയുടെ അന്തര്‍ഭൂമികളില്‍ വെച്ച് നേരിടുന്ന ചില പുതുനിരീക്ഷണങ്ങള്‍. ഇടശ്ശേരി, വൈലോപ്പിള്ളി, ജി. കുമാരപിള്ള, അയ്യപ്പപണിക്കര്‍, എ. അയ്യപ്പന്‍, സി.ജെ. തോമസ്, ഒ.വി. വിജയന്‍, അടുര്‍ ഗോപാലകൃഷ്ണന്‍ എന്നിങ്ങനെ ബഹുമുഖരായ കലാവ്യക്തിത്വങ്ങളുടെ വ്യവഹാര മണ്ഡലങ്ങളിലേക്ക് വഴിതുറക്കുന്ന ലേഖനങ്ങള്‍.