• കെ. ബാബു ജോസഫ്

    സാഹിത്യവും കലയും ദര്‍ശനവും ഒക്കെപോലെ തന്നെയാണ് ശാസ്ത്രവും. അവസാനമില്ലാത്ത ഒരു തുടരല്‍ പ്രക്രിയ. പുതിയ ഉപയോഗങ്ങള്‍, വ്യാഖ്യാനങ്ങള്‍, മറികടക്കലുകള്‍... ഉടച്ചുവാര്‍ക്കലുകള്‍ക്കിടയിലും പുതുമയെ പഴമയോടടുപ്പിക്കുന്ന കണ്ണികള്‍ കണ്ടേക്കും. ശാസ്ത്രലേഖനങ്ങളുടെ അപൂര്‍വ്വ സമാഹാരം.
  •  

    AUTHOR - ഡോ. സന്തോഷ് തോമസ്

    എല്ലാ രോഗങ്ങളും മനസ്സില്‍ നിന്നുത്ഭവിച്ച് ക്രമേണ ശരീരത്തിലേക്ക് വ്യാപിക്കുന്നു എന്നത്രേ ആചാര്യമതം. രോഗാവസ്ഥയെ ഒഴിവാക്കുവാനായി ആയുര്‍വേദ വൈദ്യശാസ്ത്രം നല്‍കുന്ന പ്രതിവിധികളാണ് ഈ പുസ്തകത്തിന്‍റെ ഉള്ളടക്കം.
  • AUTHOR - ഡോ. സന്തോഷ് തോമസ്

    ആധുനികവൈദ്യശാസ്ത്രം പരീക്ഷണനിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ പല ശാസ്ത്രസത്യങ്ങളും ഭാരതീയ ഋഷികളുടെ നിരീക്ഷണങ്ങളുമാണ് ഈ പുസ്തകത്തിന് ആധാരം.
  • ഇതൊരു ചരിത്ര പുസ്തകമാണ്...ഒരു ജനതയുടെ സാംസ്‌കാരിക കലാചരിത്രം രചിക്കാനായ് സ്വന്തം ജീവിതം വെയിലിനും വിധിക്കും വിട്ടുകൊടുത്ത ഒരു അസാധാരണ മനുഷ്യന്റെ ജീവചരിത്രം. ആലപ്പി വിൻസെന്റ്ന്റെ ജീവചരിത്രം. ഈ ജീവചരിത്രത്തിനും ആ അസാധാരണത്വമുണ്
  • AUTHOR - മനോജ് മാതിരപ്പള്ളി

    രാവും പകലും വനത്തിനുള്ളിലെ ഓരോ നിമിഷവും മറക്കാനാവാത്ത അനുഭവങ്ങളുടേതാണ്. ഇത് തേടി പൂര്‍വ്വികമായ ഒരു ജ്ഞാനബോധവുമായി മഹായാനം നടത്തുന്നവരുടെ കൂടിചേരലാണ് ഈ പുസ്തകം. ജീവിതത്തിന്‍റെ ചുഴിത്തിരിവുകളില്‍ പെട്ട് വനത്തില്‍ അകപ്പെട്ടു പോകുകയും കാടിനെയും കാട്ടുമൃഗങ്ങളെയും മുറിവേല്പിക്കുകയും കടകത്താളത്തെ ഭയപ്പെടുകയും ചെയ്യുന്ന ചിലരുടെ അനുഭവക്കുറിപ്പുകളും ഒപ്പമുണ്ട്.
  • AUTHOR- കുണ്ടനി മുഹമ്മദ്

    മലയാളത്തിന് അത്രമേല്‍ പരിചയമില്ലാത്ത സാമൂഹ്യപരിസരങ്ങളും കഥാപാത്രങ്ങളും നവവായനാനുഭവം നല്‍കുന്ന നോവല്‍.
  • Out of stock

    AUTHOR - ഷാനവാസ്.എം.എ, എന്‍.പി. സജീഷ്

    ജീവിതത്തിന്‍റെ വരമ്പുകളില്‍ താമസിക്കുകയും ഇടക്കിടെ ഓര്‍മ്മയുടെ മറ്റൊരു ഭൂഖണ്ഡത്തിലേക്ക് അസ്വസ്ഥ സഞ്ചാരം നടത്തുകയും ചെയ്യുന്ന ചിലര്‍. അവരെ കുറിച്ചും... ഉമാദിയുടെ ആ ഭൂമികയെ കുറിച്ചുമാണ് ഈ പുസ്തകം. ഓര്‍മ്മയുടെയും പുസ്തകം എന്നു കൂടി ഇതിനെ വിളിക്കാവുന്നതാണ്. സാല്‍വദോര്‍ ദാലി, വൈക്കം മുഹമ്മദാ ബഷീര്‍, നീത്ഷെ തുടങ്ങി പ്രശസ്തരില്‍ സംഭവിച്ച മാനസിക വ്യതിരിക്തതകള്‍ വിവരിക്കുന്ന അമൂല്യമായ വായനാനുഭവം.

  • AUTHOR- കെ. ഗിരീഷ് കുമാര്‍

    ഓര്‍മ്മകളില്‍ നിന്നെടുത്ത അനുഭവങ്ങള്‍ കഥകളായി വിരിയുന്നു. പ്രസിദ്ധതിരകഥാകൃത്തും ചെറുകഥാകൃത്തുമായ കെ. ഗിരീഷ്കുമാറിന്‍റെ രണ്ടാമത്തെ കഥാസമാഹാരം. അച്ഛന്‍, രാമഭദ്രന്‍ എന്ന കാക്ക, ശിപായി ജډം, നിശബ്ദതയ്ക്കു പറയുവാനുള്ളത് തുടങ്ങിയ 11 കഥകള്‍. അഷ്ടമൂര്‍ത്തിയുടെ പഠനം.
  • AUTHOR - രാജം ടീച്ചര്‍

    വിദ്യാര്‍ത്ഥി, ടീച്ചര്‍, പ്രിന്‍സിപ്പല്‍ എന്നീ ഘട്ടങ്ങളില്‍ ചെലവഴിച്ച, സേവനമര്‍പ്പിച്ച രാജം ടീച്ചറുടെ ഓര്‍മ്മകളുടെ ഒളിമങ്ങാത്ത ചെപ്പേടുകള്‍. രാജത്തിന്‍റെ ഗ്രന്ഥത്തില്‍ പ്രിയവും അപ്രിയവും ഇടകലര്‍ന്ന് വരുന്നുണ്ട്. വാസ്തവത്തെ പര്‍ദ്ദയണിയിക്കാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ മനപ്പൂര്‍വ്വം ആരെയും നിഴലില്‍ നിര്‍ത്താന്‍ ഒരുങ്ങിന്നില്ല. വിദ്യാലയമേധാവികള്‍ക്കെല്ലാം ഒരു കൈപുസ്തകമായി ഇത് ഉപയോഗിക്കാം.
  • അനുപമമായ വായനാനുഭവം പകരുന്ന സ്ത്രീകളുടെ ലോകങ്ങള്‍ അനാവരണം ചെയ്യുന്ന നോവല്‍
  • സ്വാമി ജ്ഞാനോദയന്‍

    മുന്‍വിധിയില്ലാതെ ഈ ഗ്രന്ഥത്തിലൂടെ കടന്നുപോയാല്‍ അനേകം സത്യങ്ങളുടെ വാതിലുകള്‍ തുറന്നുകിട്ടും. ഈശ്വരനെ തേടിയുള്ള യാത്രയാണ് ഈ പുസ്തകത്തിനാധാരം. ഈശ്വരവിശ്വാസിയുടെ സാമൂഹ്യ വിമര്‍ശനമാണ് രണ്ടാഭാഗത്ത്.

Title

Go to Top