-
- വി.ജി. തമ്പി
സ്ത്രീത്വത്തിന്‍റെ ഉടലിലൂടെ നിരുപാധികം കടന്നുപോയ ഒരു പുരുഷന്‍റെ സ്വാത്വിക കാന്തിയാര്‍ന്ന വചസ്സ്. തച്ചനറിയാത്ത മരത്തിനുശേഷമുള്ള വിജി തമ്പിയുടെ ഏറ്റവും പുതിയ കവിതകള്‍. ഓരോ കവിതയ്ക്കുള്ളിലും കത്തുന്ന ഓരോ കാലമുണ്ട്. മലയാളി മനസ്സുകള്‍ തൊട്ടറിയാതെ പോയ സ്ത്രൈണ ആത്മീയാനുഭവങ്ങളുടെ ആഴക്കടലിലാണ് വി.ജി. തമ്പിയുടെ പുതിയ കവിതകള്‍ നങ്കൂരമിടുന്നത്. -
AUTHOR - ടൈറ്റസ് ഗോതുരുത്ത്
തന്‍റെ കവിതകളെ കുറിച്ചു ഈ കവിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. കവിയുടെ കാവ്യ പുസ്തകത്തില്‍ കണ്ണീരും കയ്പും നിറയുന്നുണ്ട്. കവിതയെഴുതി കടം വീട്ടാമെന്ന് കരുതിയവന്‍റെ വിങ്ങുന്ന കരളാണ് ഈ കവിതകള്‍. സ്വന്തം കാലത്തിന്‍റെ പ്രധാന പ്രശ്നങ്ങളും ഭീതികളും ആവലാതികളും കവിതയിലൂടെ കവി നോക്കി കാണുന്നു. -
AUTHOR - പമ്പാടന്‍ (ഹരിഹരമേനോന്‍)
സമൂഹത്തില്‍ ഉടലെടുക്കുന്ന അനീതികളെ ഹാസ്യരൂപത്തില്‍ തുറന്നു കാട്ടുന്ന പമ്പാടന്‍ കവിതകള്‍ പരസഹായം കൂടാതെ അതിലെ ഹാസ്യമധുരം മുഴുവനും ഊറ്റികുടിക്കുവാന്‍ സാധിക്കും. രാഷ്ട്രീയ നേതാക്കള്‍ക്കും സമൂഹത്തെ ചൂഷണം ചെയ്ത് ഇത്തികണ്ണികളായി രക്തം ഊറ്റുന്നവര്‍ക്കും ഒരു തിരിച്ചുവരവുണ്ടാകും. പമ്പാടന്‍റെ തൂലികയില്‍ വിരിഞ്ഞ ഹാസ്യ രാഷ്ടീയ കവിതകള്‍. -
AUTHOR- ജോര്‍ജ് തുണ്ടത്തില്‍
ചടുലമായ ആഖ്യാനം കൊണ്ട് ഹൃദ്യമായ വായന നിലനിര്‍ത്തുന്ന നോവല്‍. വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍ ഈ നോവലിനെ പ്രകാശം പ്രസരിപ്പിക്കുന്നു എന്ന് സാനുമാഷ് അവതാരികയില്‍ പറഞ്ഞിരിക്കുന്നു. സംഭവ്യതാ ബോധത്തിന് ഉലച്ചില്‍ ഉണ്ടാകാത്തരീതിയില്‍ ഇതിവൃത്തം സംവിധാനം ചെയ്തിരിക്കുന്നു എന്നത് ഈ നോവലിന്‍റെ പ്രശംസാര്‍ഹമായ ഗുണമാണ്. -
AUTHOR- കെ.പി. ചിദംബരന്‍
മനുഷ്യന്‍റെ ഒറ്റപ്പെടലിന്‍റെ വേദന ചിദംബരന്‍റെ നോവലില്‍ ചിത്രീകരിക്കുന്നുണ്ട്. സ്വന്തം മണ്ണാണ് ഇതെന്നും ഇവിടെ നിന്നും തന്നെ പറിച്ചു മാറ്റണമെന്ന ആവശ്യത്തിനു മുന്നില്‍ കീഴടങ്ങുവാന്‍ തീരുമാനിച്ചിട്ടില്ലെന്നും നോവലിലെ മുഖ്യകഥാപാത്രം തന്നെ പറയുന്നു. പുതിയ കാലത്തിന്‍റെ അനുഭവിപ്പിക്കലാണ് ഈ നോവല്‍. -
AUTHOR - തോമസ് ജോസഫ്
മലയാളികളുടെ കാലത്തിനും അവസ്ഥാവിശേഷത്തിനും അലൗകികങ്ങളായ അടിക്കുറിപ്പുകളെഴുതുന്ന തോമസ് ജോസഫിന്‍റെ നോവലെറ്റുകള്‍. നരേന്ദ്രപ്രസാദിനെ പോലെ തോമസിന്‍റെ കഥകളുടെ അസാധാരണവ്യക്തിത്വവും പ്രതിഭയും തിരിച്ചറിഞ്ഞ അപൂര്‍വം ചിലര്‍ കേരളത്തിലുണ്ട് എന്നതുപോലെയുള്ള ചെറു നന്മകള്‍ ഞാന്‍ തിരിച്ചറിയുന്നു എന്ന് അവതാരികയില്‍ സക്കറിയ. -
- ക്ലീറ്റസ് സി. കൂപ്പര്‍
സമൂഹത്തില്‍ ദിനം പ്രതി നടന്നുകൊണ്ടിരിക്കുന്ന ജീവിതകാഴ്ചപ്പാടുകളുടെ പരിച്ഛേദമാണ് ഈ കഥകള്‍. മനുഷ്യജീവിതങ്ങളുടെ ആശയും നിരാശയും ഇണക്കവും പിണക്കവും ദീര്‍ഘനിശ്വാസവുമൊക്കെ വ്യക്തമായി നമുക്കനുഭവിക്കാന്‍ സാധിക്കുന്നു. റിട്ടേഡ് തഹസില്‍ദാരായിരുന്ന ക്ലീറ്റസ് സി. കൂപ്പറിന്‍റെ ജീവിതഗന്ധമുള്ള 14 കഥകള്‍. -
AUTHOR - ടി.കെ.സി. വടുതല
ടി.കെ.സി. വടുതലയുടെ തെരഞ്ഞെടുത്ത കഥകളിലോ മറ്റു സമാഹാരങ്ങളിലോ ഇടം കിട്ടാതെ പോയ രചനകളാണ്, അപ്രകാശിത സൃഷ്ടികളാണ് ഈ കൃതി. മലയാള ചെറുകഥയിലെ നവോത്ഥാനകാലത്തിന്‍റെ തൊട്ട് പിന്‍തുടര്‍ച്ചകാരനും നേരവകാശിമായിരുന്ന രാജ്യസഭാംഗമായിരുന്ന ടി.കെ.സി. വടുതല. അദ്ദേഹത്തിന്‍റെ ജീവിതകാലത്ത് പ്രസിദ്ധീകരിക്കാത്ത പതിനൊന്ന് കഥകളും ഒരു ഗദ്യകവിതയും ചേര്‍ന്ന സമാഹാരം.