• AUTHOR - തങ്കമ്മ നെയ്യാരപള്ളില്‍

    ലളിതമായ ഭാഷ കൊണ്ടും സംഭാഷണങ്ങള്‍ കൊണ്ടും ഹൃദ്യമായ രീതിയില്‍ എഴുതിയ ഓര്‍മ്മകുറിപ്പുകള്‍. വായനക്കാരില്‍ നൊള്‍സ്റ്റാള്‍ജിക് ചിന്തകള്‍ ഉണര്‍ത്തുന്ന പഴയകാലത്തിന്‍റെയും നന്മയുടെയും ഓര്‍മ്മകള്‍.
  • ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാന്‍
  • AUTHOR - ശ്യാം ബാലകൃഷ്ണന്‍

    സ്വകാര്യ ആവശ്യങ്ങള്‍ക്കായി മറ്റു മനുഷ്യരെയും പ്രകൃതിയെയും വേദനിപ്പിക്കുന്ന ജീവിതശൈലിയെ, ഇഷ്ടമല്ലെങ്കിലും സാംശീകരിക്കുവാനും അനുകരിക്കുവാനും ഇന്ന് നമ്മളോരോരുത്തരും നിര്‍ബന്ധിതരാണ്. ഇങ്ങനെ സ്വാര്‍ഥതാല്പര്യങ്ങളെ പ്രതി ആളുകള്‍ അങ്കം വെട്ടുന്നിടത്ത് څനമ്മള്‍چ എന്നതിന് എന്താണ് പ്രസക്തി. നിരന്തരം ഉല്പാദിപ്പിക്കുന്ന നമ്മളും അവരും എന്ന വൈരുദ്ധ്യത്തിനപ്പുറം അതിന്‍റെ അര്‍ത്ഥ സാദ്ധ്യത പരിശോധിക്കുന്നു ശ്യാം ബാലകൃഷ്ണന്‍റെ ലേഖനങ്ങള്‍.
  • AUTHOR - ജോസ് വെമ്മേലി

    നര്‍മ്മമൃദുമര്‍മരങ്ങള്‍, പ്രാര്‍ത്ഥനാസ്വരങ്ങള്‍, പരിഹാസമുദ്രകള്‍, സമകാലികസമസ്യകള്‍, ദാര്‍ശനിക വിചാരങ്ങള്‍, വെമ്മേലിത്തം നിറഞ്ഞ വൈവിദ്ധ്യമാര്‍ന്ന പുതിയ കവിതകള്‍.
  • AUTHOR - ഷാനവാസ് .എം. എ

    ഈ യാത്രകള്‍ക്ക് ഒരു ആന്തരികപൊരുളുണ്ട്. സ്വയം മുറിച്ചടര്‍ത്തി അടച്ചിടുക. ബോറന്‍ ശൂന്യതയില്‍ നിന്നുള്ള വിടുതിയാണ് ആന്തിരക സഞ്ചാരം. പര്‍പ്പസ് ഓഫ് വിസിറ്റിംഗ് ഇല്ലാത്ത ഒരു പുറപ്പെട്ടുപോക്ക്. മടക്കയാത്ര തീര്‍ച്ചയായുമുണ്ട്. എങ്കിലും ഈ പുറപ്പെട്ടുപോക്കിന്‍റെ അയാള്‍ സ്വാതന്ത്ര്യത്തിന്‍റെ ശ്വാസവായു എടുക്കുന്നു. യാത്രയുടെ ആത്മാവിനെ തൊട്ടറിയുന്ന ഷാനവാസിന്‍റെ പുസ്തകം.
  • - ക്ലീറ്റസ് സി. കൂപ്പര്‍

    സമൂഹത്തില്‍ ദിനം പ്രതി നടന്നുകൊണ്ടിരിക്കുന്ന ജീവിതകാഴ്ചപ്പാടുകളുടെ പരിച്ഛേദമാണ് ഈ കഥകള്‍. മനുഷ്യജീവിതങ്ങളുടെ ആശയും നിരാശയും ഇണക്കവും പിണക്കവും ദീര്‍ഘനിശ്വാസവുമൊക്കെ വ്യക്തമായി നമുക്കനുഭവിക്കാന്‍ സാധിക്കുന്നു. റിട്ടേഡ് തഹസില്‍ദാരായിരുന്ന ക്ലീറ്റസ് സി. കൂപ്പറിന്‍റെ ജീവിതഗന്ധമുള്ള 14 കഥകള്‍.
  • AUTHOR - ഷിന്‍റോ മംഗലത്ത് വി.സി.

    ചില സഞ്ചാരങ്ങളില്‍ ഉള്ളില്‍ പതിഞ്ഞ ധ്യാനകാഴ്ചകളുടെ അഴകുള്ള സമാഹാരമാണ് ഷിന്‍റോ മംഗലത്തിന്‍റെ ഈ പുസ്തകം. കാവ്യധ്വനിയുള്ള വിവരണങ്ങളോടെ വിങ്ങുന്ന വേദയോടെ റോമിലെ കൊളോസിയം, ജര്‍മ്മനിയിലെ ഓഷ് വിറ്റ്സിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ ദൃശ്യങ്ങളെ ജീവനോടെ വായനക്കാരിലെത്തിക്കുന്ന അനുഭവം.
  • AUTHOR - കലാമണ്ഡലം ഹൈദരാലി

    കളിയരങ്ങിലെയും സംഗീതത്തിലെയും വൈകല്യങ്ങളെ പറ്റി ഹൈദരാലി പറയുമ്പോള്‍ പാരമ്പര്യവാദികള്‍ക്ക് അസ്വാസ്ഥ്യമുണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ,കലയോടും സംഗീതത്തോടുമുള്ള ഹൈദരാലിയുടെ പ്രതിബദ്ധതയെ നമുക്ക് നിഷേധിക്കാനാവില്ല. കാരണം അതാണ് ഹൈദരാലിക്ക് ജീവിതം. കലാമണ്ഡലം ഹൈദരാലിയുടെ കലാജീവിതത്തിലെ അനുഭവങ്ങള്‍ വ്യക്തമാക്കുന്ന ലേഖനസമാഹാരത്തിന്‍റെ രണ്ടാം പതിപ്പ്
  • ലോകകപ്പിന്റെ ചരിത്രവും അനർഘനിമിഷങ്ങളും ആഹ്ലാദതിമർപ്പുകളും ദുഃഖഭാരങ്ങളും റഷ്യയിൽ നടന്ന ലോകകപ്പ് മത്സരങ്ങളുടെ വിശകലനങ്ങളും ഉൾച്ചേർത്താണ് ഓർമ്മക്കപ്പ് എന്ന പുസ്തകം ജീന പോൾ രചിച്ചിട്ടുള്ളത്. മലയാള സ്പോർട്സ് ജേർണലിസം രംഗത്ത് ഒരു കായിക എഴുത്തുകാരിയുടെ സുധീരമായ ഒരു കാൽവായ്പാണിത്.
  • AUTHOR - കെ. ഗിരീഷ് കുമാര്‍

    ജീവിതാനുഭവങ്ങളില്‍ നിന്നും പലതും ത്യജിച്ചും പലതും ഗ്രഹിച്ചും രൂപം കൊള്ളുന്ന ഒരു സ്മൃതി സഞ്ജയം. കലാകാരനും കഥാകാരനുമായ ഗിരീഷ്കുമാറിന്‍റെ ആത്മഗ്രന്ഥത്തിലെ ഏതാനും അദ്ധ്യായങ്ങളാണ് ഓര്‍മ്മക്കൊട്ടകയില്‍.

Title

Go to Top