-
AUTHOR - ടി.കെ.സി. വടുതല
ടി.കെ.സി. വടുതലയുടെ തെരഞ്ഞെടുത്ത കഥകളിലോ മറ്റു സമാഹാരങ്ങളിലോ ഇടം കിട്ടാതെ പോയ രചനകളാണ്, അപ്രകാശിത സൃഷ്ടികളാണ് ഈ കൃതി. മലയാള ചെറുകഥയിലെ നവോത്ഥാനകാലത്തിന്‍റെ തൊട്ട് പിന്‍തുടര്‍ച്ചകാരനും നേരവകാശിമായിരുന്ന രാജ്യസഭാംഗമായിരുന്ന ടി.കെ.സി. വടുതല. അദ്ദേഹത്തിന്‍റെ ജീവിതകാലത്ത് പ്രസിദ്ധീകരിക്കാത്ത പതിനൊന്ന് കഥകളും ഒരു ഗദ്യകവിതയും ചേര്‍ന്ന സമാഹാരം. -
AUTHOR - കെ.എം. റോയ്
അയോദ്ധ്യയിലെ രാമന്‍ ചരിത്രപുരുഷനല്ലെന്നും തന്‍റെ രാമരാജ്യം ദൈവരാജ്യമാണെന്നുമുള്ള ഗാന്ധിജിയുടെ ചിന്തയെ അവലംബിച്ചുകൊണ്ട് ഇന്ത്യ ചരിത്രത്തെ ആകെ പരിശോധിച്ച് സ്വാഭിപ്രായങ്ങളെ മലര്‍ക്കെ തുറന്ന് ധീരതയോടെ ലേഖകന്‍ അവതരിപ്പിച്ചിരിക്കുന്നു. വര്‍ഗ്ഗീയതയുടെ സ്പര്‍ശമില്ലാത്ത, ഏതിനം വര്‍ഗ്ഗീയതയേയും ആത്മീയമായ ആധികാരികതയോടെ എതിര്‍ക്കുന്ന കെ.എം റോയിയുടെ വായിച്ചിരിക്കേണ്ട ലേഖനങ്ങള്‍. -
AUTHOR - രാജം ടീച്ചര്‍
വിദ്യാര്‍ത്ഥി, ടീച്ചര്‍, പ്രിന്‍സിപ്പല്‍ എന്നീ ഘട്ടങ്ങളില്‍ ചെലവഴിച്ച, സേവനമര്‍പ്പിച്ച രാജം ടീച്ചറുടെ ഓര്‍മ്മകളുടെ ഒളിമങ്ങാത്ത ചെപ്പേടുകള്‍. രാജത്തിന്‍റെ ഗ്രന്ഥത്തില്‍ പ്രിയവും അപ്രിയവും ഇടകലര്‍ന്ന് വരുന്നുണ്ട്. വാസ്തവത്തെ പര്‍ദ്ദയണിയിക്കാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ മനപ്പൂര്‍വ്വം ആരെയും നിഴലില്‍ നിര്‍ത്താന്‍ ഒരുങ്ങിന്നില്ല. വിദ്യാലയമേധാവികള്‍ക്കെല്ലാം ഒരു കൈപുസ്തകമായി ഇത് ഉപയോഗിക്കാം. -
AUTHOR - ജോസഫ് പൊള്ളയില്‍
മാനവിക മൂല്യങ്ങള്‍ക്ക് അപചയം സംഭവിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് സാമൂഹികപ്രതിബദ്ധതയും ധാര്‍മ്മികമൂല്യങ്ങളും ദൈവസ്നേഹവും പ്രതിഫലിപ്പിക്കുന്ന ആറ് ഏകാങ്കങ്ങള്‍. വികലവും ചപലവുമായ രചനകള്‍കൊണ്ട് നാടകലോകം കാര്‍മേഘാവൃതമാകുന്ന ഈ യുഗത്തില്‍ ഭാഷാലാളിത്യത്തിന്‍റെയും ആശയസുതാര്യതയുടെയും പ്രഭ ചൊരിയുന്ന ഈ നാടകങ്ങള്‍ ആസ്വാദക മനസ്സുകള്‍ക്ക് സമര്‍പ്പിക്കുന്നു. -
AUTHOR - ബാബു വെളപ്പായ
സാമൂഹ്യപ്രതിബദ്ധതയുള്ള 6 ഹ്രസ്വചിത്രങ്ങളുടെ തിരക്കഥകള്‍. ലളിതമായ ആഖ്യാനരീതി. സിനിമയെന്ന വലിയ മാധ്യമത്തിന്‍റെ ആദ്യരൂപത്തിലേക്ക് നമ്മളെ കൊണ്ടുപോകുകയും നമ്മളെ മാത്രം തിരശ്ശീലയില്‍ പതിപ്പിക്കേണ്ട രൂപങ്ങളിലേക്ക് ആനയിക്കുന്ന രൂപമായ് മാറാനുള്ള ലോകത്തെ തേടാനും തിരക്കഥയ്ക്ക് കഴിയും. അത്തരത്തില്‍ നല്ല ഹ്രസ്വചിത്രങ്ങളുടെ തിരക്കഥയാണ് ബാബു വെളപ്പായ നമുക്ക് മുന്നിലേക്ക് തുറന്നുവെച്ചിരിക്കുന്നത്.