-
AUTHOR - ടൈറ്റസ് ഗോതുരുത്ത്
തന്‍റെ കവിതകളെ കുറിച്ചു ഈ കവിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. കവിയുടെ കാവ്യ പുസ്തകത്തില്‍ കണ്ണീരും കയ്പും നിറയുന്നുണ്ട്. കവിതയെഴുതി കടം വീട്ടാമെന്ന് കരുതിയവന്‍റെ വിങ്ങുന്ന കരളാണ് ഈ കവിതകള്‍. സ്വന്തം കാലത്തിന്‍റെ പ്രധാന പ്രശ്നങ്ങളും ഭീതികളും ആവലാതികളും കവിതയിലൂടെ കവി നോക്കി കാണുന്നു. -
AUTHOR - രാമചന്ദ്രന്‍
കേരളത്തിലെ ഇടതുപക്ഷറിപ്പോര്‍ട്ടിംഗ് മാറ്റി മറിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ എഴുതിയ കേരളകമ്മ്യൂണിസത്തിന്‍റെ യും കേരളരാഷ്ട്രീയത്തിന്‍റെയും അറിയപ്പെടാത്ത ചരിത്രം. കമ്മ്യൂണിസത്തിന്‍റെ വളര്‍ച്ചയില്‍ അറിയപ്പെടാതെ പോയ പ്രമുഖനേതാക്കളും അവരുടെ പ്രവര്‍ത്തനശൈലിയുടെ തീക്ഷ്ണതയും വെളിപ്പെടുത്തുന്ന ലേഖനങ്ങള്‍. -
AUTHOR - തമ്പാന്‍ തോമസ്
സ്വകാര്യജീവിതവും രാഷ്ട്രീയജീവിതവും സാമൂഹ്യജീവിതവും തുറന്നു കാട്ടുന്ന അനുഭവങ്ങളുടെ ധാരാളിത്തം കൊണ്ടു സമ്പന്നമായ ജീവിതയാത്ര. പഠനാവശ്യത്തിനുളള വിഷയങ്ങളുടെ സാധ്യതയും ഈ പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നു. ഈ ആത്മകഥ വായിക്കുമ്പോള്‍ നാം ഒരു മനുഷ്യനെ സ്പര്‍ശിക്കുകയാണ് ചെയ്യുന്നത്. ആ മനുഷ്യന്‍റെ നാനാവിധമായ കര്‍മ്മങ്ങള്‍ക്ക് നാം സാക്ഷികളായി തീരുന്നു. ആ മനുഷ്യന്‍റെ സുഖദുഃഖങ്ങളില്‍ പങ്കുകൊള്ളുന്നു. ആ മനുഷ്യന്‍റെ ഹൃദയമിടിപ്പുകള്‍ പോലും നാം സ്പര്‍ശിച്ചറിയുന്നു. മലയാളത്തിലെ മികച്ച ആത്മകഥകളുടെ കൂട്ടത്തില്‍ആ പുസ്തകം സ്ഥാനം നേടുകയും ചെയ്തിരിക്കുന്നു.