-
AUTHOR - പോള്‍ തോപ്പും പടി
അനുഭവങ്ങളെ സാംശീകരിക്കുന്നതിനലും യാഥാര്‍ത്ഥ്യങ്ങളെ സ്ഫുടീകൃതമാക്കുന്നതിലും കൗശലതയും കുശാഗ്രതയും പുലര്‍ത്തുന്ന പോള്‍ തോപ്പുംപടിയുടെ പന്ത്രണ്ടു കഥകളുടെ സമാഹാരം. ഇതിലെ അന്വേഷണം എന്ന കഥയെപറ്റി ശ്രീ. എം. കൃഷ്ണന്‍നായര്‍ മലയാളനാട് വാരികയില്‍ വിശകലനാത്മകമായി പറഞ്ഞിരിക്കുന്നു. വില - 35 രൂപ -
AUTHOR - ജെ. സി. സെബാസ്റ്റ്യന്‍
സാധാരണ എഴുത്തുകാരും പത്രപ്രവര്‍ത്തകരും കടന്നുവരാന്‍ ധൈര്യപ്പെടാത്ത വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനും കണ്ട കാര്യങ്ങള്‍ തുറന്നു പറയാനും സെബാസ്റ്റ്യന്‍ കാട്ടുന്ന സങ്കോചമില്ലായ്മയാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. തൂലികയുടെ കരുത്ത് തെളിയിക്കുന്ന സവിശേഷവും വിജ്ഞാനപ്രഥവും വൈവിദ്ധ്യവുമാര്‍ന്ന ലേഖനങ്ങളുടെ സമാഹാരം.
-
AUTHOR - നാരായന്
നാരായന്റെ കഥകള്‍ സാമൂഹികമായവയാണ്. രാഷ്ട്രീയ മാനങ്ങളാല്‍ അവ തിരിച്ചറിവു നേടിയവയാണ്. ആദിവാസികളും ദരിദ്രരും സാധാരണ മനുഷ്യരും സര്‍ക്കാര്‍ ഗുമസ്ഥരുമൊക്കെ ഉള്‍പ്പെടുന്ന കഥാകാരന്റെ രചനാലോകം സമൂഹത്തെ പിടിച്ചുമുറുക്കികൊണ്ടിരിക്കുന്ന അന്ധതകളെ കാട്ടിതരുന്ന വെളിച്ചങ്ങളാണ്. നാരായന്റെ ഏറ്റവും പുതിയ 14 ചെറുകഥകള്‍.