-
AUTHOR - ടൈറ്റസ് ഗോതുരുത്ത്
തന്‍റെ കവിതകളെ കുറിച്ചു ഈ കവിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. കവിയുടെ കാവ്യ പുസ്തകത്തില്‍ കണ്ണീരും കയ്പും നിറയുന്നുണ്ട്. കവിതയെഴുതി കടം വീട്ടാമെന്ന് കരുതിയവന്‍റെ വിങ്ങുന്ന കരളാണ് ഈ കവിതകള്‍. സ്വന്തം കാലത്തിന്‍റെ പ്രധാന പ്രശ്നങ്ങളും ഭീതികളും ആവലാതികളും കവിതയിലൂടെ കവി നോക്കി കാണുന്നു. -
- ക്ലീറ്റസ് സി. കൂപ്പര്‍
സമൂഹത്തില്‍ ദിനം പ്രതി നടന്നുകൊണ്ടിരിക്കുന്ന ജീവിതകാഴ്ചപ്പാടുകളുടെ പരിച്ഛേദമാണ് ഈ കഥകള്‍. മനുഷ്യജീവിതങ്ങളുടെ ആശയും നിരാശയും ഇണക്കവും പിണക്കവും ദീര്‍ഘനിശ്വാസവുമൊക്കെ വ്യക്തമായി നമുക്കനുഭവിക്കാന്‍ സാധിക്കുന്നു. റിട്ടേഡ് തഹസില്‍ദാരായിരുന്ന ക്ലീറ്റസ് സി. കൂപ്പറിന്‍റെ ജീവിതഗന്ധമുള്ള 14 കഥകള്‍. -
AUTHOR - നാരായന്‍
നാരായന്‍റെ കഥകള്‍ സാമൂഹികമായവയാണ്. രാഷ്ട്രീയ മാനങ്ങളാല്‍ അവ തിരിച്ചറിവു നേടിയവയാണ്. ആദിവാസികളും ദരിദ്രരും സാധാരണ മനുഷ്യരും സര്‍ക്കാര്‍ ഗുമസ്ഥരുമൊക്കെ ഉള്‍പ്പെടുന്ന കഥാകാരന്‍റെ രചനാലോകം സമൂഹത്തെ പിടിച്ചുമുറുക്കികൊണ്ടിരിക്കുന്ന അന്ധതകളെ കാട്ടിതരുന്ന വെളിച്ചങ്ങളാണ്. നാരായന്‍റെ ഏറ്റവും പുതിയ 14 ചെറുകഥകള്‍. -
AUTHOR - സി.എ. അനസ്
സാഹിതീയവും ചരിത്രപരവുമായ സംഘര്‍ഷങ്ങള്‍ നിഴലിക്കുന്ന സമകാലിക വായനയുടെയും എഴുതിന്‍റെയും കേന്ദ്രമായി മാറിയ വീണപൂവിന്‍റെ ഇതുവരെ തിരിച്ചറിയപ്പെടാതെ പോയ ആഴങ്ങളും സങ്കീര്‍ണ്ണതകളുമാണ് ഈ പുസ്തകത്തിന്‍റെ പുനര്‍വായന. കെ. പി. അപ്പന്‍, കല്പറ്റ നാരായണന്‍, സാറാ ജോസഫ്, ആഷാ മേനോന്‍, പി. കെ. രാജശേഖരന്‍ തുടങ്ങിയവരുടെ പഠനങ്ങള്‍.