• തിബത്തന്‍ ജീവിതവും ബുദ്ധമതവിശ്വാസങ്ങളും അനാവരണം ചെയ്യുന്ന കൃതി

  • ലോകകപ്പിന്റെ ചരിത്രവും അനർഘനിമിഷങ്ങളും ആഹ്ലാദതിമർപ്പുകളും ദുഃഖഭാരങ്ങളും റഷ്യയിൽ നടന്ന ലോകകപ്പ് മത്സരങ്ങളുടെ വിശകലനങ്ങളും ഉൾച്ചേർത്താണ് ഓർമ്മക്കപ്പ് എന്ന പുസ്തകം ജീന പോൾ രചിച്ചിട്ടുള്ളത്. മലയാള സ്പോർട്സ് ജേർണലിസം രംഗത്ത് ഒരു കായിക എഴുത്തുകാരിയുടെ സുധീരമായ ഒരു കാൽവായ്പാണിത്.
  • ഇതൊരു ചരിത്ര പുസ്തകമാണ്...ഒരു ജനതയുടെ സാംസ്‌കാരിക കലാചരിത്രം രചിക്കാനായ് സ്വന്തം ജീവിതം വെയിലിനും വിധിക്കും വിട്ടുകൊടുത്ത ഒരു അസാധാരണ മനുഷ്യന്റെ ജീവചരിത്രം. ആലപ്പി വിൻസെന്റ്ന്റെ ജീവചരിത്രം. ഈ ജീവചരിത്രത്തിനും ആ അസാധാരണത്വമുണ്
  • ജി. ജനാര്‍ദ്ദനകുറുപ്പ്

    ഈ ലേഖനങ്ങളില്‍ കുറേ ഒരര്‍ത്ഥത്തില്‍ വ്യക്തിചിത്രങ്ങളാണ്. വര്‍ത്തമാനം വ്യവഹാരത്തിന്‍റേതായാലും ഓര്‍മ്മയുടെ നൂല്‍പട്ടം പറക്കുന്നത് എന്നും സ്മരിക്കുന്നവരിലൂടെ തന്നെ തെളിമയാര്‍ന്ന ഭാഷയില്‍ എഴുതപ്പെട്ടിരിക്കുന്ന ഈ കൃതി വിവരണത്തിന്‍റെ ജാള്യതയേതുമില്ലാതെ വായനക്കാരോടു സംവദിക്കുന്നു.
  • പയ്യപ്പിള്ളി ബാലന്‍

    സാഹിത്യത്തെയും സാമൂഹ്യവര്‍ത്തമാനത്തെയും ബന്ധപ്പെടുത്തുന്ന ലേഖനസമാഹാരം. രാഷ്ട്രീയ പശ്ചാത്തലമുള്ള എഴുത്ത് പയ്യപ്പിള്ളി ബാലന്‍റെ ഊര്‍ജ്ജഭാവമാണ്.
  • കെ.സി. സെബാസ്റ്റിന്‍

    തീഷ്ണമായ സാമൂഹിക-രാഷ്ട്രീയ പ്രതിബദ്ധതയുടെ വെളിച്ചത്തില്‍ രചിക്കപ്പെട്ട നിരവധി ലേഖനങ്ങളുടെ സമാഹാരം. ചര്‍ച്ചചെയ്യപ്പെടാതെ പോകുന്ന ചലച്ചിത്രങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയ കാഴ്ചപ്പാടുകളാണ് ഇതിന്‍റെ ഉള്ളടക്കം.
  • സ്വാമി ജ്ഞാനോദയന്‍

    മുന്‍വിധിയില്ലാതെ ഈ ഗ്രന്ഥത്തിലൂടെ കടന്നുപോയാല്‍ അനേകം സത്യങ്ങളുടെ വാതിലുകള്‍ തുറന്നുകിട്ടും. ഈശ്വരനെ തേടിയുള്ള യാത്രയാണ് ഈ പുസ്തകത്തിനാധാരം. ഈശ്വരവിശ്വാസിയുടെ സാമൂഹ്യ വിമര്‍ശനമാണ് രണ്ടാഭാഗത്ത്.
  • കെ. ബാബു ജോസഫ്

    സാഹിത്യവും കലയും ദര്‍ശനവും ഒക്കെപോലെ തന്നെയാണ് ശാസ്ത്രവും. അവസാനമില്ലാത്ത ഒരു തുടരല്‍ പ്രക്രിയ. പുതിയ ഉപയോഗങ്ങള്‍, വ്യാഖ്യാനങ്ങള്‍, മറികടക്കലുകള്‍... ഉടച്ചുവാര്‍ക്കലുകള്‍ക്കിടയിലും പുതുമയെ പഴമയോടടുപ്പിക്കുന്ന കണ്ണികള്‍ കണ്ടേക്കും. ശാസ്ത്രലേഖനങ്ങളുടെ അപൂര്‍വ്വ സമാഹാരം.
  • Author : ഗേപാല

    ചാര്‍ളി ചാപ്ലിന്‍റെ വ്യക്തിജീവിതവും സിനിമയും തുറന്നു കാട്ടുന്ന പുസ്തകം. മറ്റു ഭാഷകളില്‍ ഇറങ്ങിയ നിരവധി പുസ്തകങ്ങളുടെ വിവര്‍ത്തകനായ ഗേപാലന്‍റെ ലളിതവും മനോഹരവും പ്രതിപാദനഭംഗിയാര്‍ന്ന പുസ്തകം.
  • AUTHOR - സെബീനാ റാഫി, പോഞ്ഞിക്കര റാഫി

    മാര്‍ക്സിസത്തിന്‍റെ വര്‍ത്തമാനഭാവിചരിത്രങ്ങളെ കുറിച്ചുള്ള സൂചനകളും, മാര്‍ഗ്ഗദര്‍ശനങ്ങളും, മുന്നറിയിപ്പുകളും അടങ്ങുന്ന അത്യന്തം പ്രവചനാത്മകമായ കൃതി. മാര്‍ക്സിം ഗോര്‍ക്കിയുടെ 'അമ്മ' എന്ന നോവലിനെ കണ്ടെത്തുന്ന ഒരു പഠനവും ഇതിലടങ്ങിയിരിക്കുന്നു.
  • AUTHOR - രാമചന്ദ്രന്‍

    കേരളത്തിലെ ഇടതുപക്ഷറിപ്പോര്‍ട്ടിംഗ് മാറ്റി മറിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ എഴുതിയ കേരളകമ്മ്യൂണിസത്തിന്‍റെ യും കേരളരാഷ്ട്രീയത്തിന്‍റെയും അറിയപ്പെടാത്ത ചരിത്രം. കമ്മ്യൂണിസത്തിന്‍റെ വളര്‍ച്ചയില്‍ അറിയപ്പെടാതെ പോയ പ്രമുഖനേതാക്കളും അവരുടെ പ്രവര്‍ത്തനശൈലിയുടെ തീക്ഷ്ണതയും വെളിപ്പെടുത്തുന്ന ലേഖനങ്ങള്‍.
  • AUTHOR - പ്രൊഫ. ടി.പി. ആന്‍റണി അരൂര്‍

    അരനൂറ്റാണ്ടിലധികം വ്യാകരണം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു വന്ന ആന്‍റണി മാഷ് കൈരളിക്കു സമ്മാനിച്ച ഈ ഗ്രന്ഥം കൂടുതല്‍ വിശദമായ സംവാദങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമാക്കേണ്ടിയിരിക്കുന്നു. അധികമാരും അഴിഞ്ഞാടാത്തതിനാല്‍ വികൃതമായി തീര്‍ന്നിട്ടില്ലാത്ത വ്യാകരണ ശാഖയ്ക്ക് ഈ പുസ്തകം തീര്‍ച്ചയായും ഒരനുഗ്രഹമാണ്. സമഗ്രമായ ഒരു വ്യാകരണം ഭാഷയ്ക്കുണ്ടാകേണ്ടതിന്‍റെ ആവശ്യകതയിലേക്കും ഈ ഗ്രന്ഥം വിരല്‍ ചൂണ്ടുന്നുണ്ട്.

Title

Go to Top