-
AUTHOR - സി.എ. അനസ്
സാഹിതീയവും ചരിത്രപരവുമായ സംഘര്‍ഷങ്ങള്‍ നിഴലിക്കുന്ന സമകാലിക വായനയുടെയും എഴുതിന്‍റെയും കേന്ദ്രമായി മാറിയ വീണപൂവിന്‍റെ ഇതുവരെ തിരിച്ചറിയപ്പെടാതെ പോയ ആഴങ്ങളും സങ്കീര്‍ണ്ണതകളുമാണ് ഈ പുസ്തകത്തിന്‍റെ പുനര്‍വായന. കെ. പി. അപ്പന്‍, കല്പറ്റ നാരായണന്‍, സാറാ ജോസഫ്, ആഷാ മേനോന്‍, പി. കെ. രാജശേഖരന്‍ തുടങ്ങിയവരുടെ പഠനങ്ങള്‍. -
AUTHOR -ബോണി തോമസ്
ഈ പുസ്തകം കൊച്ചിയുടെ ചരിത്രമാണ്. ഇതിനുമപ്പുറവും കൊച്ചിക്ക് വേരുകളുണ്ടെന്ന ഓര്‍മപ്പെടുത്തലാണ്. അദൃശ്യപൈതൃകത്തെ ദൃശ്യപൈതൃകമായി തേറ്റിത്തെളിച്ചെടുക്കാവാനുള്ള ഒരന്വേഷണയജ്ഞത്തിന്‍റെ തുടക്കമാണ്. ഇന്നു കാണുന്ന നാഗരീകതയില്‍ നിന്നും വ്യത്യസ്തമായ അവസ്ഥയില്‍ കഴിഞ്ഞ കാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് അല്ലെങ്കില്‍ അറിയിപ്പിക്കലാണ് ഈ പുസ്തകം. -
AUTHOR - പ്രൊഫ. ടി.പി. ആന്‍റണി അരൂര്‍
അരനൂറ്റാണ്ടിലധികം വ്യാകരണം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു വന്ന ആന്‍റണി മാഷ് കൈരളിക്കു സമ്മാനിച്ച ഈ ഗ്രന്ഥം കൂടുതല്‍ വിശദമായ സംവാദങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമാക്കേണ്ടിയിരിക്കുന്നു. അധികമാരും അഴിഞ്ഞാടാത്തതിനാല്‍ വികൃതമായി തീര്‍ന്നിട്ടില്ലാത്ത വ്യാകരണ ശാഖയ്ക്ക് ഈ പുസ്തകം തീര്‍ച്ചയായും ഒരനുഗ്രഹമാണ്. സമഗ്രമായ ഒരു വ്യാകരണം ഭാഷയ്ക്കുണ്ടാകേണ്ടതിന്‍റെ ആവശ്യകതയിലേക്കും ഈ ഗ്രന്ഥം വിരല്‍ ചൂണ്ടുന്നുണ്ട്. -
AUTHOR - രാമചന്ദ്രന്‍
കേരളത്തിലെ ഇടതുപക്ഷറിപ്പോര്‍ട്ടിംഗ് മാറ്റി മറിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ എഴുതിയ കേരളകമ്മ്യൂണിസത്തിന്‍റെ യും കേരളരാഷ്ട്രീയത്തിന്‍റെയും അറിയപ്പെടാത്ത ചരിത്രം. കമ്മ്യൂണിസത്തിന്‍റെ വളര്‍ച്ചയില്‍ അറിയപ്പെടാതെ പോയ പ്രമുഖനേതാക്കളും അവരുടെ പ്രവര്‍ത്തനശൈലിയുടെ തീക്ഷ്ണതയും വെളിപ്പെടുത്തുന്ന ലേഖനങ്ങള്‍.