-
AUTHOR -ബോണി തോമസ്
ഈ പുസ്തകം കൊച്ചിയുടെ ചരിത്രമാണ്. ഇതിനുമപ്പുറവും കൊച്ചിക്ക് വേരുകളുണ്ടെന്ന ഓര്‍മപ്പെടുത്തലാണ്. അദൃശ്യപൈതൃകത്തെ ദൃശ്യപൈതൃകമായി തേറ്റിത്തെളിച്ചെടുക്കാവാനുള്ള ഒരന്വേഷണയജ്ഞത്തിന്‍റെ തുടക്കമാണ്. ഇന്നു കാണുന്ന നാഗരീകതയില്‍ നിന്നും വ്യത്യസ്തമായ അവസ്ഥയില്‍ കഴിഞ്ഞ കാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് അല്ലെങ്കില്‍ അറിയിപ്പിക്കലാണ് ഈ പുസ്തകം. -
AUTHOR - സി.എ. അനസ്
സാഹിതീയവും ചരിത്രപരവുമായ സംഘര്‍ഷങ്ങള്‍ നിഴലിക്കുന്ന സമകാലിക വായനയുടെയും എഴുതിന്‍റെയും കേന്ദ്രമായി മാറിയ വീണപൂവിന്‍റെ ഇതുവരെ തിരിച്ചറിയപ്പെടാതെ പോയ ആഴങ്ങളും സങ്കീര്‍ണ്ണതകളുമാണ് ഈ പുസ്തകത്തിന്‍റെ പുനര്‍വായന. കെ. പി. അപ്പന്‍, കല്പറ്റ നാരായണന്‍, സാറാ ജോസഫ്, ആഷാ മേനോന്‍, പി. കെ. രാജശേഖരന്‍ തുടങ്ങിയവരുടെ പഠനങ്ങള്‍. -
Out of stock
AUTHOR - ഷാനവാസ്.എം.എ, എന്‍.പി. സജീഷ്
ജീവിതത്തിന്‍റെ വരമ്പുകളില്‍ താമസിക്കുകയും ഇടക്കിടെ ഓര്‍മ്മയുടെ മറ്റൊരു ഭൂഖണ്ഡത്തിലേക്ക് അസ്വസ്ഥ സഞ്ചാരം നടത്തുകയും ചെയ്യുന്ന ചിലര്‍. അവരെ കുറിച്ചും... ഉമാദിയുടെ ആ ഭൂമികയെ കുറിച്ചുമാണ് ഈ പുസ്തകം. ഓര്‍മ്മയുടെയും പുസ്തകം എന്നു കൂടി ഇതിനെ വിളിക്കാവുന്നതാണ്. സാല്‍വദോര്‍ ദാലി, വൈക്കം മുഹമ്മദാ ബഷീര്‍, നീത്ഷെ തുടങ്ങി പ്രശസ്തരില്‍ സംഭവിച്ച മാനസിക വ്യതിരിക്തതകള്‍ വിവരിക്കുന്ന അമൂല്യമായ വായനാനുഭവം.
-
AUTHOR - ജോസ് വെമ്മേലി
പാരായണത്തിന്‍റെയും കാഴ്ചയുടെയും നിശബ്ദമേഖലകളെ അവയുടെ അന്തര്‍ഭൂമികളില്‍ വെച്ച് നേരിടുന്ന ചില പുതുനിരീക്ഷണങ്ങള്‍. ഇടശ്ശേരി, വൈലോപ്പിള്ളി, ജി. കുമാരപിള്ള, അയ്യപ്പപണിക്കര്‍, എ. അയ്യപ്പന്‍, സി.ജെ. തോമസ്, ഒ.വി. വിജയന്‍, അടുര്‍ ഗോപാലകൃഷ്ണന്‍ എന്നിങ്ങനെ ബഹുമുഖരായ കലാവ്യക്തിത്വങ്ങളുടെ വ്യവഹാര മണ്ഡലങ്ങളിലേക്ക് വഴിതുറക്കുന്ന ലേഖനങ്ങള്‍. -
AUTHOR - ഡോ. ടി. അനിതകുമാരി
സാഹിത്യത്തെ ചലചിത്രത്തിന്‍റെ ദൃശ്യഘടനാ വ്യത്യാസം കൊണ്ടും ചലചിത്രത്തെ സാഹിത്യത്തിന്‍റെ ഭാവഘടനാ സന്നിവേശം കൊണ്ടും പത്മരാജന്‍ സമ്പന്നമാക്കി. സ്വന്തം കഥാപ്രപഞ്ചത്തിന്‍റെ ദൃശ്യസാദ്ധ്യതകള്‍ തന്നെയാണ് അദ്ദേഹത്തെ തിരകഥയിലേക്കും ചലചിത്രസംവിധാനത്തിലേക്കും നയിച്ചത് എന്ന് വ്യക്തം. 2007ലെ ഫിലിം ക്രിട്ടിക്സ് അവാര്‍ഡും 2008ലെ ഡോ. കെ. എം ജോര്‍ജ് സ്മാരക ഗവേഷണ പുരസ്കാരവും നേടിയ ഡോ. ടി. അനിതകുമാരിയുടെ കൃതി.