• ഒരു കാലത്തിന്‍റെ വിമോചന വിപ്ലവസ്വപ്നങ്ങള്‍ പേറിയ നക്സല്‍ സംഭാശഷണങ്ങളുടെ സമാഹാരം
  • AUTHOR - ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍

    ക്ലീറ്റസ് കതിര്‍പറമ്പിലിന്‍റെ ഈ നാടകം കേവലം ഒരു ബൈബിള്‍ കഥയുടെ പുനര്‍വായനയല്ല, പിന്നെയോ ജീവന്‍റെ ആധാരവസ്തുവായ ചലനത്തിന്‍റെ സാന്നിദ്ധ്യം പുരസ്കരിച്ചുള്ള ഒരു സര്‍ഗ്ഗവിചിന്തനമാണ്. ഭാവസാന്ദ്രമായ അവതരണ രീതി.
  • AUTHOR - പ്രൊഫ. പി.വി വറീത് എം.എ.

    കഥകളെന്നതുപോലെ വായിച്ചു രസിക്കാവുന്ന ജീവിതചിത്രങ്ങളാണെങ്കിലും വായനക്കാരുടെ മനസ്സില്‍ ആര്‍ക്കിമെഡീസ്, ഡേവിഡ് ലിവിംഗ്സ്റ്റണ്‍, തോമസ് എഡിസണ്‍, ഫ്ളോറന്‍സ് നൈറ്റിംഗെയില്‍ എന്നീ മഹാത്മാക്കളുടെ ത്യാഗോജ്വലമായ ജീവിതത്തിന്‍റെ നൊമ്പരപ്പാടുകളും അവശേഷിപ്പിക്കും.
  • സംഗീതം കൊണ്ട് ജനഹൃദയങ്ങളില്‍ എക്കാലത്തും ജീവിക്കുന്ന ജോണ്‍ ലെനന്‍ കാലത്തോട് സംവദിച്ച കത്തുകള്‍ വിവര്‍ത്തനം ജോര്‍ജ് അലക്സ്
  • AUTHOR - ഫാദര്‍ പയസ് പഴേരിക്കല്‍

    ലാറി ടോം ഷാക്കിന്‍റെ ഈ ജീവിതകഥ തീര്‍ച്ചയായും ഏറെ സുന്ദരമായ ഒരു വായനാനുഭവം പങ്കുവെക്കുന്നു. ഫാദര്‍ പയസ് പഴേരിക്കല്‍ ഇത് വിവര്‍ത്തനം ചെയ്തിരിക്കുന്നു.
  • AUTHOR - ചെറുന്നിയൂര്‍ ജയപ്രസാദ്

    കുടുംബകഥകളുടെ ആവര്‍ത്തനവൈരസ്യം കൊണ്ട് നിരുേډഷമായ നാടകവേദിയില്‍ നവീനമായ ഭാവുകത്വം സമ്മാനിക്കുന്നതും പ്രമേയത്തിന്‍റെ നൂതനത്വം കൊണ്ടും ആവിഷ്കരണരീതിയിലെ പുതുമകൊണ്ടും വ്യത്യസ്ഥതയും മൗലീകതയും പുലര്‍ത്തുന്ന രചനയാണിത്. 2002ല്‍ സംസ്ഥാനഗവണ്‍മെന്‍റിന്‍റെ അവാര്‍ഡ് ലഭിച്ച നാടകം.  
  • 1977 ല്‍ പുറത്തിറങ്ങിയ അംബേദ്കര്‍ പഠനങ്ങളുടെ അസാധാരണസമാഹാരത്തിന്‍റെ പുതിയ പതിപ്പ്
  • AUTHOR- സുധി പുത്തന്‍വേലിക്കര

    കവിയും കഥാകൃത്തുമായ സുധി പുത്തന്‍വേലിക്കരയുടെ 38 കവിതകള്‍. ആത്മാവിഷ്കാരമായ രചനയാണിതില്‍ ഏറെയും. ഗ്രാമസംസ്കൃതി അടയാളപ്പെടുത്തുന്ന വരികളില്‍ കവിയുടെ മൗലീകതയുടെ ശക്തി തെളിഞ്ഞു കാണാം.
  • AUTHOR - തമ്പാന്‍ തോമസ്

    സ്വകാര്യജീവിതവും രാഷ്ട്രീയജീവിതവും സാമൂഹ്യജീവിതവും തുറന്നു കാട്ടുന്ന അനുഭവങ്ങളുടെ ധാരാളിത്തം കൊണ്ടു സമ്പന്നമായ ജീവിതയാത്ര. പഠനാവശ്യത്തിനുളള വിഷയങ്ങളുടെ സാധ്യതയും ഈ പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നു. ഈ ആത്മകഥ വായിക്കുമ്പോള്‍ നാം ഒരു മനുഷ്യനെ സ്പര്‍ശിക്കുകയാണ് ചെയ്യുന്നത്. ആ മനുഷ്യന്‍റെ നാനാവിധമായ കര്‍മ്മങ്ങള്‍ക്ക് നാം സാക്ഷികളായി തീരുന്നു. ആ മനുഷ്യന്‍റെ സുഖദുഃഖങ്ങളില്‍ പങ്കുകൊള്ളുന്നു. ആ മനുഷ്യന്‍റെ ഹൃദയമിടിപ്പുകള്‍ പോലും നാം സ്പര്‍ശിച്ചറിയുന്നു.  മലയാളത്തിലെ മികച്ച ആത്മകഥകളുടെ കൂട്ടത്തില്‍ആ പുസ്തകം  സ്ഥാനം നേടുകയും ചെയ്തിരിക്കുന്നു.
  •   സ്വന്തം ജീവിതാനുഭവങ്ങള്‍ മറ്റൊരാളുടെ കണ്ണിലൂടെ എന്നപോലെ എഴുതി നമ്മെ വിസ്മയിപ്പിച്ച ഓര്‍മ്മക്കുറിപ്പുകള്‍ എന്ന് ഒറ്റവാചകത്തില്‍ വിശേഷിപ്പിക്കാവുന്ന പുസ്തകം.
  • ഒരു പ്രക്ഷുബ്ദ മുന്നേറ്റത്തിന്‍റെ ആധികാരിക ചരിത്രം
  • ദാക്ഷായണി വേലായുധന്‍റെ സമഗ്ര ജീവചരിത്രഗ്രന്ഥം മലയാളത്തില്‍ ആദ്യമായി
  • AUTHOR - റവ. ഡോ. വിന്‍സന്‍റ് വാരിയത്ത്

    ക്രൈസ്തവികതയുടെ എല്ലാ മാനങ്ങളുമാണ് ഈ പുസ്തകത്തിന്‍റെ കാതല്‍. വൈദീകര്‍ക്കും മെത്രാന്‍മാര്‍ക്കും എല്ലാ ക്രൈസ്തവര്‍ക്കുമുള്ള വെല്ലുവിളികളാണ്, പഠിക്കാനുള്ള പ്രചോദനമായി തീരുന്നു ഈ പുസ്തകം. ഇതില്‍ യേശു സംസ്കാരത്തിന്‍റെ അടിസ്ഥാനമൂല്യങ്ങളുണ്ട്.

Title

Go to Top