• AUTHOR - പോള്‍ തോപ്പും പടി

    അനുഭവങ്ങളെ സാംശീകരിക്കുന്നതിനലും യാഥാര്‍ത്ഥ്യങ്ങളെ സ്ഫുടീകൃതമാക്കുന്നതിലും കൗശലതയും കുശാഗ്രതയും പുലര്‍ത്തുന്ന പോള്‍ തോപ്പുംപടിയുടെ പന്ത്രണ്ടു കഥകളുടെ സമാഹാരം. ഇതിലെ അന്വേഷണം എന്ന കഥയെപറ്റി ശ്രീ. എം. കൃഷ്ണന്‍നായര്‍ മലയാളനാട് വാരികയില്‍ വിശകലനാത്മകമായി പറഞ്ഞിരിക്കുന്നു. വില - 35 രൂപ
  • AUTHOR - മുഹമ്മദ് റാഫി എന്‍. വി

    മലയാളിയുടെ സിനിമാ കാഴ്ചശീലങ്ങളേയും ദൃശ്യബോധത്തേയും നടപ്പ് രാഷ്ട്രീയ - ലിംഗ-ദേശനീതി വ്യവസ്ഥകളേയും ചോദ്യം ചെയ്യുന്ന അപൂര്‍വ്വകൃതി. ദൃശ്യാനുഭവങ്ങള്‍ക്കതീതമായി സിനിമായെന്ന കല വായനകാരുടെ മനസ്സിലേക്ക് ചിന്തോദീപ്തമാക്കുന്ന ചോദ്യങ്ങളായി അനുഭവിപ്പിക്കുന്നു മുഹമ്മദ് റാഫി.
  • ജീവിതവും ഭാവനയും ഇടകലരുന്ന 108 കഥകളുടെ സമാഹാരം
  • AUTHOR - ബോണ്‍സ് തൈപ്പറമ്പില്‍

    അരവിന്ദന്‍റെ കൂടെ, എന്തൊക്കെയോ എനിക്ക് മറക്കണമെന്നുണ്ട്, ഓര്‍മ്മിക്കാന്‍ ഭയപ്പെടേണ്ടതില്ല തുടങ്ങിയ ഭാവസാന്ദ്രമായ 20 കവിതകള്‍ മുന്‍വിധികളില്ലാതെ വായനക്കാര്‍ക്കു മുമ്പില്‍....
  • AUTHOR - കെ. ഗിരീഷ് കുമാര്‍

    ജീവിതാനുഭവങ്ങളില്‍ നിന്നും പലതും ത്യജിച്ചും പലതും ഗ്രഹിച്ചും രൂപം കൊള്ളുന്ന ഒരു സ്മൃതി സഞ്ജയം. കലാകാരനും കഥാകാരനുമായ ഗിരീഷ്കുമാറിന്‍റെ ആത്മഗ്രന്ഥത്തിലെ ഏതാനും അദ്ധ്യായങ്ങളാണ് ഓര്‍മ്മക്കൊട്ടകയില്‍.
  • ലോകകപ്പിന്റെ ചരിത്രവും അനർഘനിമിഷങ്ങളും ആഹ്ലാദതിമർപ്പുകളും ദുഃഖഭാരങ്ങളും റഷ്യയിൽ നടന്ന ലോകകപ്പ് മത്സരങ്ങളുടെ വിശകലനങ്ങളും ഉൾച്ചേർത്താണ് ഓർമ്മക്കപ്പ് എന്ന പുസ്തകം ജീന പോൾ രചിച്ചിട്ടുള്ളത്. മലയാള സ്പോർട്സ് ജേർണലിസം രംഗത്ത് ഒരു കായിക എഴുത്തുകാരിയുടെ സുധീരമായ ഒരു കാൽവായ്പാണിത്.
  • AUTHOR - കലാമണ്ഡലം ഹൈദരാലി

    കളിയരങ്ങിലെയും സംഗീതത്തിലെയും വൈകല്യങ്ങളെ പറ്റി ഹൈദരാലി പറയുമ്പോള്‍ പാരമ്പര്യവാദികള്‍ക്ക് അസ്വാസ്ഥ്യമുണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ,കലയോടും സംഗീതത്തോടുമുള്ള ഹൈദരാലിയുടെ പ്രതിബദ്ധതയെ നമുക്ക് നിഷേധിക്കാനാവില്ല. കാരണം അതാണ് ഹൈദരാലിക്ക് ജീവിതം. കലാമണ്ഡലം ഹൈദരാലിയുടെ കലാജീവിതത്തിലെ അനുഭവങ്ങള്‍ വ്യക്തമാക്കുന്ന ലേഖനസമാഹാരത്തിന്‍റെ രണ്ടാം പതിപ്പ്
  • AUTHOR - ഷിന്‍റോ മംഗലത്ത് വി.സി.

    ചില സഞ്ചാരങ്ങളില്‍ ഉള്ളില്‍ പതിഞ്ഞ ധ്യാനകാഴ്ചകളുടെ അഴകുള്ള സമാഹാരമാണ് ഷിന്‍റോ മംഗലത്തിന്‍റെ ഈ പുസ്തകം. കാവ്യധ്വനിയുള്ള വിവരണങ്ങളോടെ വിങ്ങുന്ന വേദയോടെ റോമിലെ കൊളോസിയം, ജര്‍മ്മനിയിലെ ഓഷ് വിറ്റ്സിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ ദൃശ്യങ്ങളെ ജീവനോടെ വായനക്കാരിലെത്തിക്കുന്ന അനുഭവം.
  • - ക്ലീറ്റസ് സി. കൂപ്പര്‍

    സമൂഹത്തില്‍ ദിനം പ്രതി നടന്നുകൊണ്ടിരിക്കുന്ന ജീവിതകാഴ്ചപ്പാടുകളുടെ പരിച്ഛേദമാണ് ഈ കഥകള്‍. മനുഷ്യജീവിതങ്ങളുടെ ആശയും നിരാശയും ഇണക്കവും പിണക്കവും ദീര്‍ഘനിശ്വാസവുമൊക്കെ വ്യക്തമായി നമുക്കനുഭവിക്കാന്‍ സാധിക്കുന്നു. റിട്ടേഡ് തഹസില്‍ദാരായിരുന്ന ക്ലീറ്റസ് സി. കൂപ്പറിന്‍റെ ജീവിതഗന്ധമുള്ള 14 കഥകള്‍.

Title

Go to Top