-
AUTHOR - ഷാനവാസ് എം.എ
കഴിഞ്ഞ കാല അടിയന്തരാവസ്ഥകളുടെയും അടിച്ചമര്‍ത്തലുകളുയെയും കാരണങ്ങള്‍ ഇന്നും പൂര്‍വ്വാധികം ശക്തിയായി തുടരുക മാത്രമല്ല, കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുകയുമാണ്. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി പ്രശസ്തരുടെ ലേഖനങ്ങളും അന്നത്തെ പത്രങ്ങളുടെ നിലപാടുകളും വ്യക്തമാക്കുന്ന പുസ്തകം. -
AUTHOR - കലാമണ്ഡലം ഹൈദരാലി
കളിയരങ്ങിലെയും സംഗീതത്തിലെയും വൈകല്യങ്ങളെ പറ്റി ഹൈദരാലി പറയുമ്പോള്‍ പാരമ്പര്യവാദികള്‍ക്ക് അസ്വാസ്ഥ്യമുണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ,കലയോടും സംഗീതത്തോടുമുള്ള ഹൈദരാലിയുടെ പ്രതിബദ്ധതയെ നമുക്ക് നിഷേധിക്കാനാവില്ല. കാരണം അതാണ് ഹൈദരാലിക്ക് ജീവിതം. കലാമണ്ഡലം ഹൈദരാലിയുടെ കലാജീവിതത്തിലെ അനുഭവങ്ങള്‍ വ്യക്തമാക്കുന്ന ലേഖനസമാഹാരത്തിന്‍റെ രണ്ടാം പതിപ്പ് -
AUTHOR - കെ.എം. റോയ്
അയോദ്ധ്യയിലെ രാമന്‍ ചരിത്രപുരുഷനല്ലെന്നും തന്‍റെ രാമരാജ്യം ദൈവരാജ്യമാണെന്നുമുള്ള ഗാന്ധിജിയുടെ ചിന്തയെ അവലംബിച്ചുകൊണ്ട് ഇന്ത്യ ചരിത്രത്തെ ആകെ പരിശോധിച്ച് സ്വാഭിപ്രായങ്ങളെ മലര്‍ക്കെ തുറന്ന് ധീരതയോടെ ലേഖകന്‍ അവതരിപ്പിച്ചിരിക്കുന്നു. വര്‍ഗ്ഗീയതയുടെ സ്പര്‍ശമില്ലാത്ത, ഏതിനം വര്‍ഗ്ഗീയതയേയും ആത്മീയമായ ആധികാരികതയോടെ എതിര്‍ക്കുന്ന കെ.എം റോയിയുടെ വായിച്ചിരിക്കേണ്ട ലേഖനങ്ങള്‍. -
AUTHOR - മനോജ് മാതിരപ്പള്ളി
രാവും പകലും വനത്തിനുള്ളിലെ ഓരോ നിമിഷവും മറക്കാനാവാത്ത അനുഭവങ്ങളുടേതാണ്. ഇത് തേടി പൂര്‍വ്വികമായ ഒരു ജ്ഞാനബോധവുമായി മഹായാനം നടത്തുന്നവരുടെ കൂടിചേരലാണ് ഈ പുസ്തകം. ജീവിതത്തിന്‍റെ ചുഴിത്തിരിവുകളില്‍ പെട്ട് വനത്തില്‍ അകപ്പെട്ടു പോകുകയും കാടിനെയും കാട്ടുമൃഗങ്ങളെയും മുറിവേല്പിക്കുകയും കടകത്താളത്തെ ഭയപ്പെടുകയും ചെയ്യുന്ന ചിലരുടെ അനുഭവക്കുറിപ്പുകളും ഒപ്പമുണ്ട്. -
AUTHOR - ജെ. സി. സെബാസ്റ്റ്യന്‍
സാധാരണ എഴുത്തുകാരും പത്രപ്രവര്‍ത്തകരും കടന്നുവരാന്‍ ധൈര്യപ്പെടാത്ത വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനും കണ്ട കാര്യങ്ങള്‍ തുറന്നു പറയാനും സെബാസ്റ്റ്യന്‍ കാട്ടുന്ന സങ്കോചമില്ലായ്മയാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. തൂലികയുടെ കരുത്ത് തെളിയിക്കുന്ന സവിശേഷവും വിജ്ഞാനപ്രഥവും വൈവിദ്ധ്യവുമാര്‍ന്ന ലേഖനങ്ങളുടെ സമാഹാരം.
-
AUTHOR - ശ്യാം ബാലകൃഷ്ണന്‍
സ്വകാര്യ ആവശ്യങ്ങള്‍ക്കായി മറ്റു മനുഷ്യരെയും പ്രകൃതിയെയും വേദനിപ്പിക്കുന്ന ജീവിതശൈലിയെ, ഇഷ്ടമല്ലെങ്കിലും സാംശീകരിക്കുവാനും അനുകരിക്കുവാനും ഇന്ന് നമ്മളോരോരുത്തരും നിര്‍ബന്ധിതരാണ്. ഇങ്ങനെ സ്വാര്‍ഥതാല്പര്യങ്ങളെ പ്രതി ആളുകള്‍ അങ്കം വെട്ടുന്നിടത്ത് څനമ്മള്‍چ എന്നതിന് എന്താണ് പ്രസക്തി. നിരന്തരം ഉല്പാദിപ്പിക്കുന്ന നമ്മളും അവരും എന്ന വൈരുദ്ധ്യത്തിനപ്പുറം അതിന്‍റെ അര്‍ത്ഥ സാദ്ധ്യത പരിശോധിക്കുന്നു ശ്യാം ബാലകൃഷ്ണന്‍റെ ലേഖനങ്ങള്‍.