-
AUTHOR - ഷാനവാസ് .എം. എ
ഈ യാത്രകള്‍ക്ക് ഒരു ആന്തരികപൊരുളുണ്ട്. സ്വയം മുറിച്ചടര്‍ത്തി അടച്ചിടുക. ബോറന്‍ ശൂന്യതയില്‍ നിന്നുള്ള വിടുതിയാണ് ആന്തിരക സഞ്ചാരം. പര്‍പ്പസ് ഓഫ് വിസിറ്റിംഗ് ഇല്ലാത്ത ഒരു പുറപ്പെട്ടുപോക്ക്. മടക്കയാത്ര തീര്‍ച്ചയായുമുണ്ട്. എങ്കിലും ഈ പുറപ്പെട്ടുപോക്കിന്‍റെ അയാള്‍ സ്വാതന്ത്ര്യത്തിന്‍റെ ശ്വാസവായു എടുക്കുന്നു. യാത്രയുടെ ആത്മാവിനെ തൊട്ടറിയുന്ന ഷാനവാസിന്‍റെ പുസ്തകം. -
AUTHOR - ശ്യാം ബാലകൃഷ്ണന്‍
സ്വകാര്യ ആവശ്യങ്ങള്‍ക്കായി മറ്റു മനുഷ്യരെയും പ്രകൃതിയെയും വേദനിപ്പിക്കുന്ന ജീവിതശൈലിയെ, ഇഷ്ടമല്ലെങ്കിലും സാംശീകരിക്കുവാനും അനുകരിക്കുവാനും ഇന്ന് നമ്മളോരോരുത്തരും നിര്‍ബന്ധിതരാണ്. ഇങ്ങനെ സ്വാര്‍ഥതാല്പര്യങ്ങളെ പ്രതി ആളുകള്‍ അങ്കം വെട്ടുന്നിടത്ത് څനമ്മള്‍چ എന്നതിന് എന്താണ് പ്രസക്തി. നിരന്തരം ഉല്പാദിപ്പിക്കുന്ന നമ്മളും അവരും എന്ന വൈരുദ്ധ്യത്തിനപ്പുറം അതിന്‍റെ അര്‍ത്ഥ സാദ്ധ്യത പരിശോധിക്കുന്നു ശ്യാം ബാലകൃഷ്ണന്‍റെ ലേഖനങ്ങള്‍. -
AUTHOR - രാജം ടീച്ചര്‍
വിദ്യാര്‍ത്ഥി, ടീച്ചര്‍, പ്രിന്‍സിപ്പല്‍ എന്നീ ഘട്ടങ്ങളില്‍ ചെലവഴിച്ച, സേവനമര്‍പ്പിച്ച രാജം ടീച്ചറുടെ ഓര്‍മ്മകളുടെ ഒളിമങ്ങാത്ത ചെപ്പേടുകള്‍. രാജത്തിന്‍റെ ഗ്രന്ഥത്തില്‍ പ്രിയവും അപ്രിയവും ഇടകലര്‍ന്ന് വരുന്നുണ്ട്. വാസ്തവത്തെ പര്‍ദ്ദയണിയിക്കാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ മനപ്പൂര്‍വ്വം ആരെയും നിഴലില്‍ നിര്‍ത്താന്‍ ഒരുങ്ങിന്നില്ല. വിദ്യാലയമേധാവികള്‍ക്കെല്ലാം ഒരു കൈപുസ്തകമായി ഇത് ഉപയോഗിക്കാം. -
Out of stock
AUTHOR - ഷാനവാസ്.എം.എ, എന്‍.പി. സജീഷ്
ജീവിതത്തിന്‍റെ വരമ്പുകളില്‍ താമസിക്കുകയും ഇടക്കിടെ ഓര്‍മ്മയുടെ മറ്റൊരു ഭൂഖണ്ഡത്തിലേക്ക് അസ്വസ്ഥ സഞ്ചാരം നടത്തുകയും ചെയ്യുന്ന ചിലര്‍. അവരെ കുറിച്ചും... ഉമാദിയുടെ ആ ഭൂമികയെ കുറിച്ചുമാണ് ഈ പുസ്തകം. ഓര്‍മ്മയുടെയും പുസ്തകം എന്നു കൂടി ഇതിനെ വിളിക്കാവുന്നതാണ്. സാല്‍വദോര്‍ ദാലി, വൈക്കം മുഹമ്മദാ ബഷീര്‍, നീത്ഷെ തുടങ്ങി പ്രശസ്തരില്‍ സംഭവിച്ച മാനസിക വ്യതിരിക്തതകള്‍ വിവരിക്കുന്ന അമൂല്യമായ വായനാനുഭവം.