• AUTHOR - ഉദയകൃഷ്ണ

    നൂറുകോടി ക്ലബില്‍ ഇടം നേടിയ 2016ലെ മികച്ച സിനിമയുടെ തിരക്കഥ. സംവിധാനമികവും ചിത്രീകരണവുംകൊണ്ട് വളരെ ഹൃദ്യമായ കാഴ്ചയനുഭവം.
  • AUTHOR- ഡി. വിനയചന്ദ്രന്‍

    ഡി. വിനയചന്ദ്രന്‍റെ കാലാതിവര്‍ത്തിയായ 20 കവിതകള്‍. അനുഭവരാശിയിലും ആവിഷ്കരണരീതിയിലും മറ്റാര്‍ക്കും അവകാശപ്പെടാനുതകാത്തരീതിയില്‍ ആസൂയപ്പെടുത്തുന്ന വ്യക്തിത്വമാണ് ഡി. വിനയചന്ദ്രന്‍. പെനാള്‍ട്ടിക്ലീക്കില്‍ തന്‍റെ ജീവിതത്തെ അനുഭവിപ്പിക്കുന്നതിലുപരി അദ്ദേഹം കാലാതീതമായൊരു യാഥാസ്ഥിതിക സംസാരം നടത്തുന്നു.
  • ഭൂമിയെ പ്രകാശപൂരിതമാക്കിയ പാദുവായിലെ വിശുദ്ധ അന്തോണീസിന്‍റെ കാലങ്ങള്‍ക്കുമേല്‍ മുഴങ്ങിയ പ്രഭാഷണങ്ങള്‍
  • അനശ്വരതയുടെ താളില്‍ ഇടം പിടിച്ച പ്രതിഭകളുടെ ജീവിതത്തിലൂടെ ഒരു യാത്ര
  • AUTHOR - ബിജോയ് കണ്ണൂര്‍

    ഈ കവിതകള്‍ മാതൃസങ്കല്പത്തില്‍ അതിന്‍റെ അകളങ്കതയില്‍ എത്താന്‍ ശ്രമിക്കുന്ന രചനയാണ്. മാതൃരൂപത്തിലൂടെ സ്നേഹത്തിന്‍റെ പ്രകാശങ്ങളെ കാണുകയാണ് ഈ കവിതകളിലൂടെ. പ്രൊഫ. വി. മധുസൂദനന്‍നായര്‍ എഴുതിയ അവതാരിക കവിതകളുടെ അര്‍ത്ഥസമ്പുഷ്ടതയെ കാണിക്കുന്നു.
  • AUTHOR- ഡി. ഇന്ദിരാദേവി

    പൈതൃകമായി കിട്ടിയ കാവ്യോപാസന ഒരു നിധിപോലെ കാത്ത് സൂക്ഷിച്ച് കാലത്തിനുമുന്നില്‍ അനാവൃതമാക്കുന്നു ഇന്ദിരാദേവി. ജീവിതത്തിലെ ഋതുഭേദങ്ങളുടെ വര്‍ണ്ണഗന്ധ മാധുര്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ കവിതകള്‍. പ്രായാന്തരങ്ങളെ അനുഭവവേദ്യമാക്കുന്നു ഈ കവിതകള്‍.
  • - ഡോ. ബാബു ഫ്രാന്‍സിസ്, പ്രൊഫ. ജോണ്‍ ജോസഫ്, ഡിക്സന്‍ തോമസ്

    ഡോ, ബാബു ഫ്രാന്‍സിസിന്‍റെ നേതൃത്വത്തില്‍ ലിസി ആശുപത്രിയിലെ ഒരു സംഘം ആരോഗ്യവിദഗ്ദന്‍ തയ്യാറാക്കിയിരിക്കുന്ന ഈ ഗ്രന്ഥം അടിയന്തിരഘട്ടങ്ങളില്‍ ആധികാരികമായ അറിവ് പ്രദാനം ചെയ്യുന്ന ഒരു ഫാമിലി ഗൈഡാണ്./P>
  • ടോള്‍സ്റ്റോയിയുടെ അസാധാരണ ജീവിതകഥ നോവല്‍രൂപത്തില്‍
  • AUTHOR - ജോസ് വെമ്മേലി

    പാരായണത്തിന്‍റെയും കാഴ്ചയുടെയും നിശബ്ദമേഖലകളെ അവയുടെ അന്തര്‍ഭൂമികളില്‍ വെച്ച് നേരിടുന്ന ചില പുതുനിരീക്ഷണങ്ങള്‍. ഇടശ്ശേരി, വൈലോപ്പിള്ളി, ജി. കുമാരപിള്ള, അയ്യപ്പപണിക്കര്‍, എ. അയ്യപ്പന്‍, സി.ജെ. തോമസ്, ഒ.വി. വിജയന്‍, അടുര്‍ ഗോപാലകൃഷ്ണന്‍ എന്നിങ്ങനെ ബഹുമുഖരായ കലാവ്യക്തിത്വങ്ങളുടെ വ്യവഹാര മണ്ഡലങ്ങളിലേക്ക് വഴിതുറക്കുന്ന ലേഖനങ്ങള്‍.
  •  

    AUTHOR - ജോസഫ് പോള്‍

    കാഴ്ചകളെയും അനുഭവങ്ങളെയും സംബന്ധിക്കുന്ന എഴുത്തുകാരന്‍റെ പ്രസ്താവന രൂപങ്ങളാണ് ഒരു നിലയ്ക്ക് എല്ലാ സാഹിത്യരൂപങ്ങളും. എന്നാല്‍ പ്രസ്താവനയെയും കലയെയും കൂട്ടിയിണക്കുന്ന ഒരു ഭാവഘടകമുണ്ട്. കഥയെ സര്‍ഗ്ഗാത്മകമാക്കുന്നത് അതാണ്. സര്‍ഗ്ഗാത്മകകഥകളുടെ സമാഹാരം.
  • പരിഭാഷ - വേണു.വി.ദേശം
  • അനന്യമായ ഭൂട്ടാന്‍ സംസ്കാരം ആഴത്തില്‍ പ്രതിപാദിക്കുന്ന പുസ്തകം
  • അമ്പതാണ്ടുകള്‍ക്കു മുമ്പുള്ള ആഷാമേനോന്‍റെ ഇംഗ്ലീഷിലും മലയാളത്തിലുമായി എഴുതപ്പെട്ട ദിനസരിക്കുറിപ്പുകള്‍.
  • AUTHOR - ഡോ. നടരാജന്‍

    ലാവോസിന്‍റെ ഹൃദയരേഖയിലൂടെ ഒഴുകുന്ന ചോരയുടെ നദിയാണ് മെക്കോങ്ങ്. നദികളുടെ അമ്മ. തത്വചിന്തയും പുകമഞ്ഞും ലഹരിയും പ്രകൃതിയും കുന്തിരിക്കവും പൂത്തുലഞ്ഞു നില്ക്കുന്ന ലാവോസിന്‍റെ ബുദ്ധമണമുള്ള മണ്ണിലൂടെ മണ്ണിന്‍റെ മനസ്സറിഞ്ഞ് ഒരു യാത്ര.
  • AUTHOR- ജെക്കോബി

    തന്‍റെ ജീവിതത്തിന്‍റെ സമസ്ത തലങ്ങളിലും മദര്‍തെരേസ ദൈവകരുണയുടെ ഏറ്റവും ഉദാരമതിയായ വിതരണകാരിയായിരുന്നു എന്നു വ്യക്തമാക്കുന്ന ഗ്രന്ഥം. ഇത് മദര്‍ തെരേസയുടെ ജീവിതത്തിന്‍റെ സമസ്ത മേഖലയെയും വളരെ എളിമയോടെ നോക്കികാണുന്നു.

Title

Go to Top