• AUTHOR- മനോഹര്‍ ബാഥം

    ഹിന്ദിയിലെ അറിയപ്പെടുന്ന കവിയും ചിന്തകനുമായ ശ്രീ. മനോഹര്‍ ബാഥം എഴുതിയ ജീവിതഗന്ധിയായ കവിതകള്‍ ഡോ. ബാബു ജോസഫ്, എ.എസ്. സുരേഷ് എന്നിവര്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നു. രക്തത്തിന്‍റെ ഭാഷയിലാണ് ഈ കവിത വായനക്കാരോട് സംവദിക്കുന്നത്.
  • AUTHOR - റൂമി പുനരാഖ്യാനം : ബോധി

    റൂമിയുടെ കവിതകള്‍ അതിന്‍റെ തനിമ നഷ്ടപ്പെടാതെ വായനക്കാരുമായി പങ്കുവെക്കുകയാണ് സ്വാമി ബോധിതീര്‍ത്ഥ. ഇതിലെ മോസസ്സും ആട്ടിടയനും തുടങ്ങി, പനിനീര്‍പ്പൂന്തോട്ടം വരെയുള്ള എല്ലാ ഖണ്ഡങ്ങളും സാമാന്യേന സ്നേഹത്തെ കുറിച്ചുള്ള സങ്കീര്‍ത്തനങ്ങളാണ്.
  • AUTHOR - ജോസ് വെമ്മേലി

    നര്‍മ്മമൃദുമര്‍മരങ്ങള്‍, പ്രാര്‍ത്ഥനാസ്വരങ്ങള്‍, പരിഹാസമുദ്രകള്‍, സമകാലികസമസ്യകള്‍, ദാര്‍ശനിക വിചാരങ്ങള്‍, വെമ്മേലിത്തം നിറഞ്ഞ വൈവിദ്ധ്യമാര്‍ന്ന പുതിയ കവിതകള്‍.
  • AUTHOR - ബോണ്‍സ് തൈപ്പറമ്പില്‍

    അരവിന്ദന്‍റെ കൂടെ, എന്തൊക്കെയോ എനിക്ക് മറക്കണമെന്നുണ്ട്, ഓര്‍മ്മിക്കാന്‍ ഭയപ്പെടേണ്ടതില്ല തുടങ്ങിയ ഭാവസാന്ദ്രമായ 20 കവിതകള്‍ മുന്‍വിധികളില്ലാതെ വായനക്കാര്‍ക്കു മുമ്പില്‍....
  • AUTHOR- സുധി പുത്തന്‍വേലിക്കര

    കവിയും കഥാകൃത്തുമായ സുധി പുത്തന്‍വേലിക്കരയുടെ 38 കവിതകള്‍. ആത്മാവിഷ്കാരമായ രചനയാണിതില്‍ ഏറെയും. ഗ്രാമസംസ്കൃതി അടയാളപ്പെടുത്തുന്ന വരികളില്‍ കവിയുടെ മൗലീകതയുടെ ശക്തി തെളിഞ്ഞു കാണാം.
  • AUTHOR - ടൈറ്റസ് ഗോതുരുത്ത്

    തന്‍റെ കവിതകളെ കുറിച്ചു ഈ കവിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. കവിയുടെ കാവ്യ പുസ്തകത്തില്‍ കണ്ണീരും കയ്പും നിറയുന്നുണ്ട്. കവിതയെഴുതി കടം വീട്ടാമെന്ന് കരുതിയവന്‍റെ വിങ്ങുന്ന കരളാണ് ഈ കവിതകള്‍. സ്വന്തം കാലത്തിന്‍റെ പ്രധാന പ്രശ്നങ്ങളും ഭീതികളും ആവലാതികളും കവിതയിലൂടെ കവി നോക്കി കാണുന്നു.
  • AUTHOR - പമ്പാടന്‍ (ഹരിഹരമേനോന്‍)

    സമൂഹത്തില്‍ ഉടലെടുക്കുന്ന അനീതികളെ ഹാസ്യരൂപത്തില്‍ തുറന്നു കാട്ടുന്ന പമ്പാടന്‍ കവിതകള്‍ പരസഹായം കൂടാതെ അതിലെ ഹാസ്യമധുരം മുഴുവനും ഊറ്റികുടിക്കുവാന്‍ സാധിക്കും. രാഷ്ട്രീയ നേതാക്കള്‍ക്കും സമൂഹത്തെ ചൂഷണം ചെയ്ത് ഇത്തികണ്ണികളായി രക്തം ഊറ്റുന്നവര്‍ക്കും ഒരു തിരിച്ചുവരവുണ്ടാകും. പമ്പാടന്‍റെ തൂലികയില്‍ വിരിഞ്ഞ ഹാസ്യ രാഷ്ടീയ കവിതകള്‍.
  • AUTHOR- ഡി. വിനയചന്ദ്രന്‍

    ഡി. വിനയചന്ദ്രന്‍റെ കാലാതിവര്‍ത്തിയായ 20 കവിതകള്‍. അനുഭവരാശിയിലും ആവിഷ്കരണരീതിയിലും മറ്റാര്‍ക്കും അവകാശപ്പെടാനുതകാത്തരീതിയില്‍ ആസൂയപ്പെടുത്തുന്ന വ്യക്തിത്വമാണ് ഡി. വിനയചന്ദ്രന്‍. പെനാള്‍ട്ടിക്ലീക്കില്‍ തന്‍റെ ജീവിതത്തെ അനുഭവിപ്പിക്കുന്നതിലുപരി അദ്ദേഹം കാലാതീതമായൊരു യാഥാസ്ഥിതിക സംസാരം നടത്തുന്നു.
  • AUTHOR - ബിജോയ് കണ്ണൂര്‍

    ഈ കവിതകള്‍ മാതൃസങ്കല്പത്തില്‍ അതിന്‍റെ അകളങ്കതയില്‍ എത്താന്‍ ശ്രമിക്കുന്ന രചനയാണ്. മാതൃരൂപത്തിലൂടെ സ്നേഹത്തിന്‍റെ പ്രകാശങ്ങളെ കാണുകയാണ് ഈ കവിതകളിലൂടെ. പ്രൊഫ. വി. മധുസൂദനന്‍നായര്‍ എഴുതിയ അവതാരിക കവിതകളുടെ അര്‍ത്ഥസമ്പുഷ്ടതയെ കാണിക്കുന്നു.
  • AUTHOR- ഡി. ഇന്ദിരാദേവി

    പൈതൃകമായി കിട്ടിയ കാവ്യോപാസന ഒരു നിധിപോലെ കാത്ത് സൂക്ഷിച്ച് കാലത്തിനുമുന്നില്‍ അനാവൃതമാക്കുന്നു ഇന്ദിരാദേവി. ജീവിതത്തിലെ ഋതുഭേദങ്ങളുടെ വര്‍ണ്ണഗന്ധ മാധുര്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ കവിതകള്‍. പ്രായാന്തരങ്ങളെ അനുഭവവേദ്യമാക്കുന്നു ഈ കവിതകള്‍.
  • AUTHOR- രാധാകൃഷ്ണന്‍ കൊടുങ്ങല്ലൂര്‍

    നിത്യജീവിതത്തിലെ കേവല പരിചിതങ്ങളായ കൊച്ചു കൊച്ചു കാര്യങ്ങള്‍ മുതല്‍ ബ്രഹ്മാണ്ഡത്തിന്‍റെ ബഹരിന്തഃ പ്രാണസ്പന്ദനം വരെ രാധാകൃഷ്ണന് കവിതയായി വിഷയീഭവിക്കുന്നു. കണ്ണീരിന്‍റെ ഉപ്പുകലര്‍ന്ന കദനകഥകളുടെ തേങ്ങലുകള്‍, വില പറയാത്ത സ്നേഹത്തിന്‍റെ ഹൃദയചുംബനങ്ങള്‍, വിശപ്പും ദാഹവും കൊണ്ടു വലയുന്ന കുചേലډാരും ഈ കാവ്യശേഖരത്തിലെ ഭിന്നമുഖങ്ങളും ഭാവങ്ങളുമാണ്.
  • - വി.ജി. തമ്പി

    സ്ത്രീത്വത്തിന്‍റെ ഉടലിലൂടെ നിരുപാധികം കടന്നുപോയ ഒരു പുരുഷന്‍റെ സ്വാത്വിക കാന്തിയാര്‍ന്ന വചസ്സ്. തച്ചനറിയാത്ത മരത്തിനുശേഷമുള്ള വിജി തമ്പിയുടെ ഏറ്റവും പുതിയ കവിതകള്‍. ഓരോ കവിതയ്ക്കുള്ളിലും കത്തുന്ന ഓരോ കാലമുണ്ട്. മലയാളി മനസ്സുകള്‍ തൊട്ടറിയാതെ പോയ സ്ത്രൈണ ആത്മീയാനുഭവങ്ങളുടെ ആഴക്കടലിലാണ് വി.ജി. തമ്പിയുടെ പുതിയ കവിതകള്‍ നങ്കൂരമിടുന്നത്.

Title

Go to Top