എതിര്‍പ്പുകളെയും അവഹേളനങ്ങളെയും ഓരോ നിമിഷവും പ്രതീക്ഷിക്കുന്ന മനുഷ്യരാണ് മനോജിന്‍റെ കഥകളിലുള്ളത് .
അവര്‍ക്കുമേല്‍ അടുത്തനിമിഷം വിഴാവുന്ന ഹിംസയുടെ രൂപങ്ങള്‍ പ്രവചനാതീതമാണ് .ബലാല്‍സംഗം ,കായികമായ അക്രമണങ്ങള്‍,കുടിയൊഴിപ്പിക്കല്‍,തെറി,തട്ടിക്കൊണ്ടുപോകല്‍,സാമ്പത്തികമായ പ്രതിരോധത്തിലാക്കല്‍,തുടങ്ങിയ സാമൂഹികമര്‍ദ്ദനങ്ങളും സമ്മര്‍ദങ്ങളും നേരിടുന്ന ഇന്ത്യന്‍ഗ്രാമങ്ങളിലെ ശരാശരി ദലിത് ജീവിതമാണ് എഴുത്തുകാരന്‍ നിവര്‍ത്തിവെക്കാന്‍ ശ്രമിക്കുന്നത്. ജീവിതത്തെ ഒരേസമയം പ്രതിസന്ധിയിലാക്കുന്ന ഭൗതികവും ആത്മീയവുമായ തടസങ്ങള്‍ ഇവിടെ പരിഗണനനവിഷയമാകുന്നു.