• AUTHOR  - ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍

    റോമിലെ വത്തിക്കാന്‍ പ്രാചീനദേവാലയത്തില്‍ നടക്കുന്ന ആര്‍ക്കിയോളജിക്കല്‍ പഠനത്തിന്‍റെ പശ്ചാത്തലത്തില്‍ എഴുതിയ നാടകം സഭയുടെ ഒരു കാലഘട്ടത്തിന്‍റെ ചരിത്രമാണ് പ്രതിപാദിക്കുന്നത്. പള്ളി എന്ന സങ്കല്പത്തിന്‍റെ തുടക്കവും വികാസ പരിണാമവും ഈ നാടകത്തിലൂടെ ചര്‍ച്ചാവിഷയമാകുന്നു. ഇത്തരമൊരു മാധ്യമത്തിലൂടെ ചരിത്രവും ആര്‍ക്കിയോളജിയും എല്ലാം ചര്‍ച്ച ചെയ്യുന്നത് അനുകരണാര്‍ഹമായ ഒരു മാതൃകയാണ്.
  • AUTHOR  -  ഫില്‍മസച്ചന്‍

    മോണ്‍. ഇമ്മാനുവേല്‍ ലോപ്പസ്സിന്‍റെ അലക്സമ്മാവന്‍ എന്ന നോവലിനെ ആധാരമാക്കി എഴുതിയ നാടകം. സ്നേഹത്തെ ഒരു ബലിയനുഭവമാക്കി മാറ്റിയ വൈദീകന്‍റെ ഹൃദയസ്പര്‍ശിയായ കഥയാണ് നാടകത്തിന്‍റെ പ്രമേയം.
  • AUTHOR - ജോസഫ് പൊള്ളയില്‍

    മാനവിക മൂല്യങ്ങള്‍ക്ക് അപചയം സംഭവിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് സാമൂഹികപ്രതിബദ്ധതയും ധാര്‍മ്മികമൂല്യങ്ങളും ദൈവസ്നേഹവും പ്രതിഫലിപ്പിക്കുന്ന ആറ് ഏകാങ്കങ്ങള്‍. വികലവും ചപലവുമായ രചനകള്‍കൊണ്ട് നാടകലോകം കാര്‍മേഘാവൃതമാകുന്ന ഈ യുഗത്തില്‍ ഭാഷാലാളിത്യത്തിന്‍റെയും ആശയസുതാര്യതയുടെയും പ്രഭ ചൊരിയുന്ന ഈ നാടകങ്ങള്‍ ആസ്വാദക മനസ്സുകള്‍ക്ക് സമര്‍പ്പിക്കുന്നു.
  • AUTHOR - ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍

    ക്ലീറ്റസ് കതിര്‍പറമ്പിലിന്‍റെ ഈ നാടകം കേവലം ഒരു ബൈബിള്‍ കഥയുടെ പുനര്‍വായനയല്ല, പിന്നെയോ ജീവന്‍റെ ആധാരവസ്തുവായ ചലനത്തിന്‍റെ സാന്നിദ്ധ്യം പുരസ്കരിച്ചുള്ള ഒരു സര്‍ഗ്ഗവിചിന്തനമാണ്. ഭാവസാന്ദ്രമായ അവതരണ രീതി.
  • ഗീത വിശ്വനാഥന്‍

    കുട്ടികള്‍ക്കുള്ള ആറു ലഘുനാടകങ്ങള്‍. ലഘുവായ സംഭാഷണങ്ങള്‍ കുട്ടികള്‍ക്ക് പറയാന്‍ കഴിയുന്ന വിധത്തില്‍ ചിത്രീകരിച്ചിരിക്കുന്നു.
  • AUTHOR - ചെറുന്നിയൂര്‍ ജയപ്രസാദ്

    കുടുംബകഥകളുടെ ആവര്‍ത്തനവൈരസ്യം കൊണ്ട് നിരുേډഷമായ നാടകവേദിയില്‍ നവീനമായ ഭാവുകത്വം സമ്മാനിക്കുന്നതും പ്രമേയത്തിന്‍റെ നൂതനത്വം കൊണ്ടും ആവിഷ്കരണരീതിയിലെ പുതുമകൊണ്ടും വ്യത്യസ്ഥതയും മൗലീകതയും പുലര്‍ത്തുന്ന രചനയാണിത്. 2002ല്‍ സംസ്ഥാനഗവണ്‍മെന്‍റിന്‍റെ അവാര്‍ഡ് ലഭിച്ച നാടകം.  
  • AUTHOR - ഉദയകൃഷ്ണ

    നൂറുകോടി ക്ലബില്‍ ഇടം നേടിയ 2016ലെ മികച്ച സിനിമയുടെ തിരക്കഥ. സംവിധാനമികവും ചിത്രീകരണവുംകൊണ്ട് വളരെ ഹൃദ്യമായ കാഴ്ചയനുഭവം.
  • AUTHOR - ബാബു വെളപ്പായ

    സാമൂഹ്യപ്രതിബദ്ധതയുള്ള 6 ഹ്രസ്വചിത്രങ്ങളുടെ തിരക്കഥകള്‍. ലളിതമായ ആഖ്യാനരീതി. സിനിമയെന്ന വലിയ മാധ്യമത്തിന്‍റെ ആദ്യരൂപത്തിലേക്ക് നമ്മളെ കൊണ്ടുപോകുകയും നമ്മളെ മാത്രം തിരശ്ശീലയില്‍ പതിപ്പിക്കേണ്ട രൂപങ്ങളിലേക്ക് ആനയിക്കുന്ന രൂപമായ് മാറാനുള്ള ലോകത്തെ തേടാനും തിരക്കഥയ്ക്ക് കഴിയും. അത്തരത്തില്‍ നല്ല ഹ്രസ്വചിത്രങ്ങളുടെ തിരക്കഥയാണ് ബാബു വെളപ്പായ നമുക്ക് മുന്നിലേക്ക് തുറന്നുവെച്ചിരിക്കുന്നത്.
  • AUTHOR - ശ്യമപ്രസാദ്

    മലയാള സിനിമയുടെ കാഴ്ചയ്ക്കും വിധാനത്തിനും വിശ്വോത്തരഭാഷ ചമച്ച ചലച്ചിത്രകാരന്‍ ശ്യാമപ്രസാദിന്‍റെ നാലു തിരകഥകള്‍. അഗ്നിസാക്ഷി, പെരുവഴിയിലെ കരിയിലകള്‍, നിലാവറിയുന്നു, ഉയിര്‍ത്തെഴുന്നേല്‍പ്പ്.
  • AUTHOR - പി.വി. കുര്യക്കോസ്

    നാടകനടനും സംവിധായകനുമായ തിരകഥാകൃത്തുമായ പി.വി. കുര്യാക്കോസ് ഒളിച്ചോട്ടത്തിലൂടെയും പിന്നീട് പലായനങ്ങളിലൂടെയും ഭൂമി നിഷേധിച്ച, ജീവന്‍റെയും നിലനില്പിന്‍റെയും ഇടങ്ങള്‍ ചവിട്ടിത്തുറന്ന് ജീവിതം കരുപ്പിടിപ്പിച്ചതിന്‍റെ യഥാര്‍ത്ഥ ചിത്രങ്ങളിലൂടെ യാത്ര ചെയ്യുന്നു.
  • AUTHOR - തങ്കമ്മ നെയ്യാരപള്ളില്‍

    ലളിതമായ ഭാഷ കൊണ്ടും സംഭാഷണങ്ങള്‍ കൊണ്ടും ഹൃദ്യമായ രീതിയില്‍ എഴുതിയ ഓര്‍മ്മകുറിപ്പുകള്‍. വായനക്കാരില്‍ നൊള്‍സ്റ്റാള്‍ജിക് ചിന്തകള്‍ ഉണര്‍ത്തുന്ന പഴയകാലത്തിന്‍റെയും നന്മയുടെയും ഓര്‍മ്മകള്‍.
  • AUTHOR - രാജം ടീച്ചര്‍

    വിദ്യാര്‍ത്ഥി, ടീച്ചര്‍, പ്രിന്‍സിപ്പല്‍ എന്നീ ഘട്ടങ്ങളില്‍ ചെലവഴിച്ച, സേവനമര്‍പ്പിച്ച രാജം ടീച്ചറുടെ ഓര്‍മ്മകളുടെ ഒളിമങ്ങാത്ത ചെപ്പേടുകള്‍. രാജത്തിന്‍റെ ഗ്രന്ഥത്തില്‍ പ്രിയവും അപ്രിയവും ഇടകലര്‍ന്ന് വരുന്നുണ്ട്. വാസ്തവത്തെ പര്‍ദ്ദയണിയിക്കാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ മനപ്പൂര്‍വ്വം ആരെയും നിഴലില്‍ നിര്‍ത്താന്‍ ഒരുങ്ങിന്നില്ല. വിദ്യാലയമേധാവികള്‍ക്കെല്ലാം ഒരു കൈപുസ്തകമായി ഇത് ഉപയോഗിക്കാം.
  • AUTHOR - പ്രെഫ. ആന്‍റണി ഐസക്

    എത്രപേര്‍ എഴുതിയാലും അവസാനിക്കാത്ത ഒരു മഹാത്ഭുതമാണ് ഈ ദ്വിതീയക്രിസ്തുവിന്‍റെ ജീവിതം. അദ്ദേഹത്തിന്‍റെ സ്നേഹവിപ്ലവം ഇപ്പോഴും തുടരുകയാണ്. എന്തുകൊണ്ട് ഫ്രാന്‍സിസ് അസ്സീസ്സിയെ കുറിച്ച് മറ്റൊരു ജീവചരിത്രമെന്ന ചോദ്യത്തിന്‍റെ ഉത്തരമാണ് ഈ ഗ്രന്ഥം. അനേകം പേര്‍ എഴുതിയിട്ടുണ്ടെങ്കിലും വളരെ വിശദമായ പഠനവിഷമാക്കി ഫ്രാന്‍സിസ് അസ്സീസിയെ വിലയിരുത്തുന്നു പ്രൊഫ. ആന്‍റണി ഐസക്.
  • AUTHOR- ജെക്കോബി

    തന്‍റെ ജീവിതത്തിന്‍റെ സമസ്ത തലങ്ങളിലും മദര്‍തെരേസ ദൈവകരുണയുടെ ഏറ്റവും ഉദാരമതിയായ വിതരണകാരിയായിരുന്നു എന്നു വ്യക്തമാക്കുന്ന ഗ്രന്ഥം. ഇത് മദര്‍ തെരേസയുടെ ജീവിതത്തിന്‍റെ സമസ്ത മേഖലയെയും വളരെ എളിമയോടെ നോക്കികാണുന്നു.
  • AUTHOR - ഫാദര്‍ പയസ് പഴേരിക്കല്‍

    ലാറി ടോം ഷാക്കിന്‍റെ ഈ ജീവിതകഥ തീര്‍ച്ചയായും ഏറെ സുന്ദരമായ ഒരു വായനാനുഭവം പങ്കുവെക്കുന്നു. ഫാദര്‍ പയസ് പഴേരിക്കല്‍ ഇത് വിവര്‍ത്തനം ചെയ്തിരിക്കുന്നു.
  • AUTHOR - മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍

    കേരള ടൈംസിലെ തന്‍റെ ഔദ്യോഗിക ജീവിതവും ചിന്തകളും തുറന്നുപറയുന്നു പത്രാധിപനും പുരോഹിതനുമായ ഫാ. മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍. അദ്ദേഹത്തിന്‍റെ ജീവിതം ഒരു കാലഘട്ടത്തിന്‍റെ ചരിത്രമാണ്. കേരളത്തിലെ പത്രങ്ങളെ കുറിച്ച് അന്വേഷിക്കുന്നവര്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും സഹായകമാകുന്ന ഗ്രന്ഥം.
  • AUTHOR - തമ്പാന്‍ തോമസ്

    സ്വകാര്യജീവിതവും രാഷ്ട്രീയജീവിതവും സാമൂഹ്യജീവിതവും തുറന്നു കാട്ടുന്ന അനുഭവങ്ങളുടെ ധാരാളിത്തം കൊണ്ടു സമ്പന്നമായ ജീവിതയാത്ര. പഠനാവശ്യത്തിനുളള വിഷയങ്ങളുടെ സാധ്യതയും ഈ പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നു. ഈ ആത്മകഥ വായിക്കുമ്പോള്‍ നാം ഒരു മനുഷ്യനെ സ്പര്‍ശിക്കുകയാണ് ചെയ്യുന്നത്. ആ മനുഷ്യന്‍റെ നാനാവിധമായ കര്‍മ്മങ്ങള്‍ക്ക് നാം സാക്ഷികളായി തീരുന്നു. ആ മനുഷ്യന്‍റെ സുഖദുഃഖങ്ങളില്‍ പങ്കുകൊള്ളുന്നു. ആ മനുഷ്യന്‍റെ ഹൃദയമിടിപ്പുകള്‍ പോലും നാം സ്പര്‍ശിച്ചറിയുന്നു.  മലയാളത്തിലെ മികച്ച ആത്മകഥകളുടെ കൂട്ടത്തില്‍ആ പുസ്തകം  സ്ഥാനം നേടുകയും ചെയ്തിരിക്കുന്നു.
  • AUTHOR - ഷിന്‍റോ മംഗലത്ത് വി.സി.

    ചില സഞ്ചാരങ്ങളില്‍ ഉള്ളില്‍ പതിഞ്ഞ ധ്യാനകാഴ്ചകളുടെ അഴകുള്ള സമാഹാരമാണ് ഷിന്‍റോ മംഗലത്തിന്‍റെ ഈ പുസ്തകം. കാവ്യധ്വനിയുള്ള വിവരണങ്ങളോടെ വിങ്ങുന്ന വേദയോടെ റോമിലെ കൊളോസിയം, ജര്‍മ്മനിയിലെ ഓഷ് വിറ്റ്സിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ ദൃശ്യങ്ങളെ ജീവനോടെ വായനക്കാരിലെത്തിക്കുന്ന അനുഭവം.
  • AUTHOR - കുഴൂര്‍ വിത്സണ്‍

    യൗവ്വനവും കവിതയും കൂടിക്കലര്‍ന്ന ഒരു ജീവിതം. പ്രവാസത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ കുറിപ്പുകള്‍. പ്രവാസജീവിതത്തിന്‍റെ കണ്ണീരും കയ്പും ചിരിയും നിറഞ്ഞ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.
  • AUTHOR - ഡോ. നടരാജന്‍

    ലാവോസിന്‍റെ ഹൃദയരേഖയിലൂടെ ഒഴുകുന്ന ചോരയുടെ നദിയാണ് മെക്കോങ്ങ്. നദികളുടെ അമ്മ. തത്വചിന്തയും പുകമഞ്ഞും ലഹരിയും പ്രകൃതിയും കുന്തിരിക്കവും പൂത്തുലഞ്ഞു നില്ക്കുന്ന ലാവോസിന്‍റെ ബുദ്ധമണമുള്ള മണ്ണിലൂടെ മണ്ണിന്‍റെ മനസ്സറിഞ്ഞ് ഒരു യാത്ര.
  • AUTHOR - ഷാനവാസ് .എം. എ

    ഈ യാത്രകള്‍ക്ക് ഒരു ആന്തരികപൊരുളുണ്ട്. സ്വയം മുറിച്ചടര്‍ത്തി അടച്ചിടുക. ബോറന്‍ ശൂന്യതയില്‍ നിന്നുള്ള വിടുതിയാണ് ആന്തിരക സഞ്ചാരം. പര്‍പ്പസ് ഓഫ് വിസിറ്റിംഗ് ഇല്ലാത്ത ഒരു പുറപ്പെട്ടുപോക്ക്. മടക്കയാത്ര തീര്‍ച്ചയായുമുണ്ട്. എങ്കിലും ഈ പുറപ്പെട്ടുപോക്കിന്‍റെ അയാള്‍ സ്വാതന്ത്ര്യത്തിന്‍റെ ശ്വാസവായു എടുക്കുന്നു. യാത്രയുടെ ആത്മാവിനെ തൊട്ടറിയുന്ന ഷാനവാസിന്‍റെ പുസ്തകം.
  • AUTHOR - കെ.എം. റോയ്

    ലോക തൊഴിലാളിദിനത്തിന്‍റെ ചരിത്രത്തിലൂടെയും ദേശസമൃതികളിലൂടെയും ഒരു പത്രപ്രവര്‍ത്തകന്‍റെ യാത്ര. ഒരു പത്രപ്രവര്‍ത്തകന്‍റെ യാത്രക്കിടിയില്‍ തെളിഞ്ഞ കുറെ ചിത്രങ്ങള്‍ വരച്ചു കാട്ടുന്നു ഈ പുസ്തകം.
  • AUTHOR- ഡി. വിനയചന്ദ്രന്‍

    ഡി. വിനയചന്ദ്രന്‍റെ കാലാതിവര്‍ത്തിയായ 20 കവിതകള്‍. അനുഭവരാശിയിലും ആവിഷ്കരണരീതിയിലും മറ്റാര്‍ക്കും അവകാശപ്പെടാനുതകാത്തരീതിയില്‍ ആസൂയപ്പെടുത്തുന്ന വ്യക്തിത്വമാണ് ഡി. വിനയചന്ദ്രന്‍. പെനാള്‍ട്ടിക്ലീക്കില്‍ തന്‍റെ ജീവിതത്തെ അനുഭവിപ്പിക്കുന്നതിലുപരി അദ്ദേഹം കാലാതീതമായൊരു യാഥാസ്ഥിതിക സംസാരം നടത്തുന്നു.
  • AUTHOR- മനോഹര്‍ ബാഥം

    ഹിന്ദിയിലെ അറിയപ്പെടുന്ന കവിയും ചിന്തകനുമായ ശ്രീ. മനോഹര്‍ ബാഥം എഴുതിയ ജീവിതഗന്ധിയായ കവിതകള്‍ ഡോ. ബാബു ജോസഫ്, എ.എസ്. സുരേഷ് എന്നിവര്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നു. രക്തത്തിന്‍റെ ഭാഷയിലാണ് ഈ കവിത വായനക്കാരോട് സംവദിക്കുന്നത്.
  • AUTHOR- ഡി. ഇന്ദിരാദേവി

    പൈതൃകമായി കിട്ടിയ കാവ്യോപാസന ഒരു നിധിപോലെ കാത്ത് സൂക്ഷിച്ച് കാലത്തിനുമുന്നില്‍ അനാവൃതമാക്കുന്നു ഇന്ദിരാദേവി. ജീവിതത്തിലെ ഋതുഭേദങ്ങളുടെ വര്‍ണ്ണഗന്ധ മാധുര്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ കവിതകള്‍. പ്രായാന്തരങ്ങളെ അനുഭവവേദ്യമാക്കുന്നു ഈ കവിതകള്‍.
  • AUTHOR- സുധി പുത്തന്‍വേലിക്കര

    കവിയും കഥാകൃത്തുമായ സുധി പുത്തന്‍വേലിക്കരയുടെ 38 കവിതകള്‍. ആത്മാവിഷ്കാരമായ രചനയാണിതില്‍ ഏറെയും. ഗ്രാമസംസ്കൃതി അടയാളപ്പെടുത്തുന്ന വരികളില്‍ കവിയുടെ മൗലീകതയുടെ ശക്തി തെളിഞ്ഞു കാണാം.
  • AUTHOR- രാധാകൃഷ്ണന്‍ കൊടുങ്ങല്ലൂര്‍

    നിത്യജീവിതത്തിലെ കേവല പരിചിതങ്ങളായ കൊച്ചു കൊച്ചു കാര്യങ്ങള്‍ മുതല്‍ ബ്രഹ്മാണ്ഡത്തിന്‍റെ ബഹരിന്തഃ പ്രാണസ്പന്ദനം വരെ രാധാകൃഷ്ണന് കവിതയായി വിഷയീഭവിക്കുന്നു. കണ്ണീരിന്‍റെ ഉപ്പുകലര്‍ന്ന കദനകഥകളുടെ തേങ്ങലുകള്‍, വില പറയാത്ത സ്നേഹത്തിന്‍റെ ഹൃദയചുംബനങ്ങള്‍, വിശപ്പും ദാഹവും കൊണ്ടു വലയുന്ന കുചേലډാരും ഈ കാവ്യശേഖരത്തിലെ ഭിന്നമുഖങ്ങളും ഭാവങ്ങളുമാണ്.
  • AUTHOR - ബോണ്‍സ് തൈപ്പറമ്പില്‍

    അരവിന്ദന്‍റെ കൂടെ, എന്തൊക്കെയോ എനിക്ക് മറക്കണമെന്നുണ്ട്, ഓര്‍മ്മിക്കാന്‍ ഭയപ്പെടേണ്ടതില്ല തുടങ്ങിയ ഭാവസാന്ദ്രമായ 20 കവിതകള്‍ മുന്‍വിധികളില്ലാതെ വായനക്കാര്‍ക്കു മുമ്പില്‍....
  • AUTHOR - ബിജോയ് കണ്ണൂര്‍

    ഈ കവിതകള്‍ മാതൃസങ്കല്പത്തില്‍ അതിന്‍റെ അകളങ്കതയില്‍ എത്താന്‍ ശ്രമിക്കുന്ന രചനയാണ്. മാതൃരൂപത്തിലൂടെ സ്നേഹത്തിന്‍റെ പ്രകാശങ്ങളെ കാണുകയാണ് ഈ കവിതകളിലൂടെ. പ്രൊഫ. വി. മധുസൂദനന്‍നായര്‍ എഴുതിയ അവതാരിക കവിതകളുടെ അര്‍ത്ഥസമ്പുഷ്ടതയെ കാണിക്കുന്നു.
  • AUTHOR - റൂമി പുനരാഖ്യാനം : ബോധി

    റൂമിയുടെ കവിതകള്‍ അതിന്‍റെ തനിമ നഷ്ടപ്പെടാതെ വായനക്കാരുമായി പങ്കുവെക്കുകയാണ് സ്വാമി ബോധിതീര്‍ത്ഥ. ഇതിലെ മോസസ്സും ആട്ടിടയനും തുടങ്ങി, പനിനീര്‍പ്പൂന്തോട്ടം വരെയുള്ള എല്ലാ ഖണ്ഡങ്ങളും സാമാന്യേന സ്നേഹത്തെ കുറിച്ചുള്ള സങ്കീര്‍ത്തനങ്ങളാണ്.

Title

Go to Top